ഉരുൾപൊട്ടിയിറങ്ങിയ രാത്രി; പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്
ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് അഞ്ച് വർഷം. ഉരുൾപൊട്ടി രാത്രിയുണ്ടായ ദുരന്തത്തിൽ ലയങ്ങൾ തകർന്ന് 70 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലെ ദുരന്ത ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് പെട്ടിമുടി ദുരന്തം. 2020 ഓഗസ്റ്റ് 6. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ 22 തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന നാല് ലയങ്ങളിലുള്ളവർ പകൽ സമയത്തെ അധ്വാനത്തിനുശേഷം ഉറക്കത്തിലായിരുന്നു. രാത്രിയോടെ മഴ കനത്തു. പെട്ടെന്നാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്ന്, ഈ ലയങ്ങൾക്ക് മേലേയ്ക്ക് ഉരുൾപൊട്ടിയിറങ്ങിയത്. പ്രദേശത്ത്…