Headlines

‘ആരെയും അധിക്ഷേപിച്ചിട്ടില്ല; പാണക്കാട് കുടുംബത്തെ അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധം’; ഉമർ ഫൈസി മുക്കം

പാണക്കാട് കുടുംബത്തിനെതിരായ പരാമർശത്തിന്റെ പേരിൽ സമസ്ത നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി മുശാവറ അംഗം ഉമർ ഫൈസി മുക്കം. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്നു ഉമർ ഫൈസി മുക്കം വിശദീകരിച്ചു.മലപ്പുറം എടവണ്ണപ്പാറയിലെ പ്രസംഗം മുഴുവൻ കേൾക്കണം. പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. തന്നെ ആരും ശാസിച്ചിട്ടില്ലെന്നും വിശദീകരണം തേടിയിട്ടുമില്ലെന്നു അദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയത്തിന് മറുപടി ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പരമ്പര്യം പറഞ്ഞിട് കാര്യമില്ലെന്നും വഴിപിഴച്ച് പോയവരെ പരിഗണിക്കാൻ ആകില്ലെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യം വെച്ച് ഉമർ ഫൈസി പ്രസംഗിച്ചത്.