ഘിർ ഗംഗ നദിയിലുണ്ടായ മിന്നൽ പ്രളയം ദുരന്തത്തിന് കാരണമായി; 4 മരണം
മേഘവിസ്ഫോടനത്തിൽ നടുങ്ങി ഉത്തരാഖണ്ഡ്. ഉത്തരകാശിയിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ 4 മരണം സ്ഥിരീകരിച്ചു. വൻ നാശനഷ്ടമുണ്ടായ ധരാലിയിലാണ് മരണം ഉണ്ടായിരുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ വ്യക്തമാക്കി. കൂടുതൽ സന്നാഹങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 60 തോളം ആളുകളെ കാണാതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിക്കുന്നു. എന്നാൽ ഇതിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ധരാലിയിൽ വിനാശകരമായ മേഘവിസ്ഫോടനം ഉണ്ടാകുകയും. ഇത് ഘിർ ഗംഗാ നദീതട പ്രദേശത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വൻ മണ്ണിടിച്ചിലിനും…