Headlines

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവം; ഡിഎംഒയ്ക്ക് പരാതി നൽകാൻ കുടുംബം

തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകും. ഡിഎംഒയ്ക്ക് ഇ – മെയിൽ വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം തന്നെ മെഡിക്കൽ ഓഫീസർക്ക് മരിച്ച ബിൻസറിന്റെ ഭാര്യ പരാതി നൽകിയിരുന്നു.
സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. കഴിഞ്ഞ 19 നാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിൻസറിനെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത് . പക്ഷേ ആശുപത്രി അധികൃതർ ഓക്സിജൻ, നെബുലൈസേഷൻ സിപിആർ തുടങ്ങിയ പ്രാഥമിക ചികിത്സകൾ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് കുടുംബത്തെ അറിയിച്ചത്. ആശുപത്രിയിൽ വീഴ്ചകൾ തുടർക്കഥയാണെന്നും ആരോപണമുണ്ട്.

അതേസമയം, പ്രാഥമിക ചികിത്സകൾ നൽകി എന്നും തെരുവുനായ ശല്യം കാരണമാണ് ഗേറ്റ് അടച്ചിട്ടതെന്നും ആണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആംബുലൻസിൽ പോലും ആവശ്യത്തിനുള്ള ചികിത്സാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു. പുലർച്ചെയാണ് ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നത്. ഭാര്യയായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൃത്യമായ ചികിത്സ നൽകാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒന്നും തന്നെ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.