ധരാലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; തീർഥാടകരായ മലയാളികൾ സുരക്ഷിതർ
മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും നാശംവിതച്ച ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒമ്പത് സൈനികരെ ഉൾപ്പെടെ 130 പേരെയാണ് ധരാലി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. SDRF, NDRF, കരസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം. ഡോക്ടേഴ്സിന്റെ പ്രത്യേക സംഘവും പ്രശ്നബാധിത മേഖലകളിൽ എത്തിയിട്ടുണ്ട്. വ്യോമ മാർഗം ധരാലിയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചെന്നാണ് സ്ഥിരീകരണം. കൂടുതൽ സേന രക്ഷാപ്രവർത്തനത്തിന്…
