ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത
പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഭരണ പ്രതിപക്ഷ വാക്‌പോരില്‍ സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടേക്കും. 69 ലക്ഷം പേരെ പുറത്താക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും വീണ്ടും ചര്‍ച്ച ആവശ്യപ്പെടും. സഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിപിക്കാന്‍ ഇന്ത്യ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഇന്ത്യക്ക്‌മേല്‍…
