Headlines

ബൈക്ക് വർക്ക് ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; പച്ചാളത്ത് രണ്ട് കിലോ കഞ്ചാവ് പിടികൂടി

എറണാകുളം പച്ചാളത്ത് ടൂവീലർ വർക്ക്ഷോപ്പിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കൂവക്കാട് വീട്ടിൽ അരുൺജിത്തിനെ പ്രതി ചേർത്ത് കേസെടുത്തു. ഇയാൾ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല. അരുൺജിത്തിനെതിരെ മുൻപ് എംഡി എം എ കേസ് ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മാല കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രഭാത നടത്തത്തിനിടെയാണ് സലോക്‌സഭാംഗമായ സുധാ രാധാകൃഷ്ണന്റെ മാല പ്രതി…

Read More

കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച പ്രതിയെ പിടികൂടി

കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മാല കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രഭാത നടത്തത്തിനിടെയാണ് സലോക്‌സഭാംഗമായ സുധാ രാധാകൃഷ്ണന്റെ മാല പ്രതി കവര്‍ന്നത്. രാജ്യ തലസ്ഥാനത്തെ അതീവ സുരക്ഷ മേഖലയായ ചാണക്യപുരിയില്‍ വച്ചായിരുന്നു സംഭവം. സുധ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപത്ത് വച്ച് ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാള്‍ മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. ബഹളം വച്ചിട്ടും തങ്ങളെ ആരും സഹായിച്ചില്ലെന്ന് എംപി അന്ന്…

Read More

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് അടര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം

തൃശൂര്‍ കോടാലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംഗ് പൂര്‍ണ്ണമായും അടര്‍ന്നു. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. പ്രവര്‍ത്തി ദിവസങ്ങളില്‍ നേരത്തെ എത്തുന്ന വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിന് അകത്താണ് ഇരിക്കാറുള്ളത് മനപ്പൂര്‍വമായിട്ടുള്ള വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോസ്റ്റ്‌ഫോഡ് പ്രോജക്ട് ഡയറക്ടര്‍ സ്‌കന്ദകുമാര്‍ പറഞ്ഞു. തുടര്‍ച്ചയായിട്ടുള്ള മഴകാരണം ഉണ്ടായിട്ടുള്ള അപാകതയായിട്ടാണ് കരുതുന്നത്. കെട്ടിടത്തിന്റെ ഭാഗങ്ങളാണ് വീണത് – അദ്ദേഹം വ്യക്തമാക്കി. മൂന്ന് വര്‍ഷം മുന്‍പ് മാത്രം നിര്‍മിച്ച സീലിംഗ് എങ്ങനെ തകര്‍ന്നു വീണു എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തില്‍ ജില്ലാ…

Read More

ബിരിയാണി ഇല്ല, പൊറോട്ട തരാമെന്ന് പറഞ്ഞത് ഇഷ്ടമായില്ല; ആനമുട്ട തരാന്‍ പറഞ്ഞ് ഹോട്ടലുടമയെ മര്‍ദിച്ച് യുവാക്കള്‍

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ആക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ രമേശ് ചികിത്സ തേടി. ബിരിയാണി തീര്‍ന്നെന്നും പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞെങ്കിലും ആനമുട്ടയുണ്ടോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ഒരു സംഘം അക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ തലക്ക് പരുക്കേറ്റ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ രമേശന്റെ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും…

Read More

ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികൾ സുരക്ഷിതർ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ മലയാളികൾ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപം കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തന സംഘം കണ്ടെത്തുകയായിരുന്നു . നിലവിൽ ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഹരിദ്വാറിൽ നിന്ന് ​ഗം​ഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. കേരളത്തിൽ നിന്നുള്ള എട്ട് പേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം,…

Read More

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി; നടപടി നാലാഴ്ചത്തേക്ക്

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി. പാലിയേക്കര ടോൾ റദ്ദ് ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യത്തിലാണ് നടപടി. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതവുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതി നടപടി. യാത്രാദുരിതം ഉടൻ പരിഹരിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. രൂക്ഷ വിമർശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി അവിടെ ഒന്നും ചെയ്യുന്നില്ല എന്ന നിലപാടാണ് ഹൈക്കോടതി പല ഘട്ടങ്ങളിലും സ്വീകരിച്ചത്. ഈ ദുരിതമുള്ള…

Read More

കെ കെ ശൈലജയുടെ നേതൃത്വത്തിൽ വധശ്രമക്കേസ് പ്രതികൾക്ക് സ്വീകരണം; സദാനന്ദൻ ക്രിമിനൽ കേസിലെ പ്രതി, മാധ്യമങ്ങൾ കഥ മറക്കുന്നുവെന്ന് പി ജയയരാജൻ

വധശ്രമ കേസിലെ പ്രതികൾക്ക് മുൻ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ കെ കെ ശൈലജയെ പിന്തുണച്ച് പി ജയരാജൻ. സദാനന്ദൻ ക്രിമിനൽ കേസിലെ പ്രതിയാണെന്നും പിന്നിലുള്ള കഥകൾ മാധ്യമങ്ങൾ ബോധപൂർവ്വം മറക്കുന്നുവെന്നും ജയരാജൻ വിമർശിച്ചു. സദാനന്ദൻ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു. തന്റെ മക്കളെ ആർഎസ്എസിന്റെ ശാഖയിലേക്ക് ബലം പ്രയോഗിച്ചു കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് കല്ലുവെട്ട് തൊഴിലാളി ജനാർദ്ദനൻ എന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ സദാനന്ദൻ ആക്രമിച്ചതെന്നും ജയരാജൻ പറഞ്ഞു….

Read More

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ…

Read More

പരുക്കേറ്റ പന്തിറങ്ങി, വിശ്രമമില്ലാതെ സിറാജ് പന്തെറിഞ്ഞു, ഈ സ്പിരിറ്റാണ് എല്ലാ താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്; സുനിൽ ഗാവസ്‌കർ

‘ജോലിഭാരം’ എന്ന വാക്ക് ഇന്ത്യൻ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ. രാജ്യത്തിന് വേണ്ടി കളത്തിൽ ഇറങ്ങുമ്പോൾ വേദനകളും ബുദ്ധിമുട്ടുകളും മറക്കണം. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി എല്ലാ ടെസ്റ്റ് മത്സരങ്ങളും കളിച്ച പേസർ മുഹമ്മദ് സിറാജിനെ ഉദാഹരണാമാക്കി അദ്ദേഹം പറഞ്ഞു. പൂർണ ആത്മാർത്ഥതയോടെ കളത്തിൽ ഇറങ്ങികൊണ്ട് ജോലിഭാരം എന്നത് സിറാജ് പൊളിച്ചെഴുതി. ഇന്ത്യൻ സൈനികരും പരാതിപ്പെടാതെ ചെയ്യുന്ന കാര്യമാണ് ഇതെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു പരുക്കിന്റെ പിടിയിലായിരുന്നിട്ടും പ്രതിസന്ധിഘട്ടത്തിൽ ബാറ്റ് ചെയ്യാനായി കളത്തിൽ…

Read More

MSFവോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ഐഡി കാർഡും തട്ടിപ്പറിച്ച് ഓടിയ അഭിഷ പിടി ഉഷ അല്ലാത്തത് കൊണ്ട് രക്ഷപ്പെടാനായില്ല, SFI മത്സരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിൽ: പി.കെ നവാസ്

കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പിൽ SFIക്കെതിരെ MSF സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ്. ജനാധിപത്യത്തെ തോൽപ്പിക്കാൻ MSFൻ്റെ UUC മാരെ തട്ടിക്കൊണ്ട് പോകുന്നു. വിദ്യാർഥി ഹൃദയത്തിലല്ല,എസ്എഫ്ഐ മൽസരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിലാണ്. എന്നാൽ തങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല പിന്നെന്തിന് തങ്ങൾ തട്ടിക്കൊണ്ടുപോകണം എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച്…

Read More