കൂടുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍ ധനസഹായം നല്‍കാമെന്ന് ചൈനീസ് സര്‍ക്കാരിന്റെ വാഗ്ദാനം; ഓഫര്‍ സ്വീകരിക്കാതെ യുവാക്കള്‍
ജനനനിരക്ക് കുറയുന്നതിനെ നേരിടുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി ചൈനീസ് ഭരണകൂടം. കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാര്‍ക്ക് പ്രതിവര്‍ഷം 44000 രൂപ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ജനനനിരക്ക് കൂട്ടാനായി ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജനനനിരക്ക് കൂട്ടാനുള്ള പദ്ധതികള്‍ക്ക് മാത്രമായി ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍പ് ജനസംഖ്യാ നിയന്ത്രിക്കാനായി ദമ്പതികളെ കടുത്ത ശിക്ഷയോര്‍മിപ്പിച്ച് ഭയപ്പെടുത്തുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രങ്ങത്തിന് ഉള്‍പ്പെടെ പ്രേരിപ്പിക്കുകയും ചെയ്ത അതേ ഭരണകൂടമാണ് ഇപ്പോള്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നതിന് ധനസഹായം ഉള്‍പ്പെടെ നല്‍കി…
