Headlines

രാഹുൽ ​ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കർണാടക കോൺ​ഗ്രസ്

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി വോട്ടർപട്ടികയിലുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ മണ്ഡലം അടങ്ങുന്ന ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലെ പൊരുത്തക്കേടുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടതും അനുബന്ധ…

Read More

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം അപകടകരമെന്ന് യുഎൻ; അപലപിച്ച് സൗദി, ജോർദാൻ, തുർക്കി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ

ന്യൂയോർക്ക്: ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ. മേഖലയിലെ സംഘർഷാവസ്ഥ മൂർച്ഛിക്കാൻ ഇസ്രയേൽ അധിനിവേശം ഇടയാക്കുമെന്ന് സെക്രട്ടറി ജനറൽ ആന്‍റണിയൊ ഗുട്ടെറെസ് വ്യക്തമാക്കി. ഇന്ന് യുഎൻ അടിയന്തര സുരക്ഷാ കൗൺസിൽ ചേരുമെന്നാണ് റിപ്പോർട്ട്. തീരുമാനങ്ങൾ ഇസ്രയേലിന്‍റേതാണ് എന്നായിരുന്നു പരോക്ഷ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തെ സൗദി അറേബ്യ, ജോർദാൻ, തുർക്കി, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. ബ്രിട്ടനും ഫ്രാൻസും കാനഡയും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാടിലാണ്….

Read More

ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു; മൊഴികൾ വിശദമായി പരിശോധിക്കും

സ്ത്രീകളുടെ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ആദ്യം ചോദ്യങ്ങൾക്ക് പ്രതികരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇപ്പോൾ ചില കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇവ വഴിതെറ്റിക്കാൻ ആണോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ മൊഴികളുടെ വിശദമായ പരിശോധനകളും നടക്കുന്നുണ്ട്. തിരോധാനങ്ങൾ നടന്ന സമയത്ത് സെബാസ്റ്റ്യൻ എവിടെയായിരുന്നു എന്നത് സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യയെ വിളിച്ചുവരുത്തി രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു അതേസമയം ജയ്നമ്മയെ…

Read More

‘എൽഡിഎഫിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനകളോ നടക്കുന്നില്ല’; CPI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം

എൽഡിഎഫിൽ വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ലെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. മുന്നണിയിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനകളോ നടക്കുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സി.പി.ഐ – സി.പി.ഐ.എം ചർച്ചകൾ മാത്രമാണ് നടക്കാറുളളത്. സിപിഐമ്മും സി.പിയഐയും കഴിഞ്ഞാൽ മറ്റ് പാർട്ടികൾ ദുർബലമാണെന്നും പ്രവർത്തന റിപോർട്ടിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപും ശേഷവും പാ‍ർട്ടി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ജയിക്കും എന്ന കണക്കാണ് ലഭിച്ചത്. പോളിങ്ങിന് ശേഷം…

Read More

തൃശ്ശൂരിലെ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേടെന്ന ആരോപണം; വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ജോസഫ് ടാജറ്റ്

തൃശ്ശൂരിലെ തെരഞ്ഞെടുപ്പിലും വോട്ട് ക്രമക്കേട് ഉണ്ടായെന്ന എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ ആരോപണത്തെ പിന്തുണച്ച് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. 10 ഫ്ലാറ്റുകളിൽ പരിശോധന നടത്തിയാണ് നിയോജകമണ്ഡലത്തിന് പുറത്തുള്ള ആളുകളെ ഉൾപ്പെടുത്തി എന്ന പരാതി നൽകിയതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. അന്ന് കളക്ടർ പറഞ്ഞത് വോട്ടർപട്ടികയിൽ പേരുള്ളവരെ ഒഴിവാക്കാൻ കഴിയില്ല എന്നതാണ്. കളക്ടറുടെ നിലപാട് ആ വോട്ടർപട്ടികയിൽ പേരുള്ളവർക്ക്…

Read More

ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം; വകുപ്പ് തല അന്വേഷണം പൂർത്തിയായി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണത്തിൽ വകുപ്പ് തല അന്വേഷണം പൂർത്തിയായി. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച ആരോഗ്യവകുപ്പിന് കൈമാറും. കാണാതായെന്ന് ആരോപണമുയർന്ന ഉപകരണം പരിശോധനയിൽ കണ്ടെത്തി എന്നാണ് റിപ്പോർട്ട്. അതേസമയം തുടർ വിവാദങ്ങൾ ഒഴിവാക്കാൻ ആരെയും കുറ്റപ്പെടുത്താതെയുള്ള റിപ്പോർട്ടാകും കൈമാറുക. വിവാദങ്ങൾക്കിടെ അഞ്ചുദിവസത്തെ അവധി കഴിഞ്ഞ് ഡോക്ടർ ഹാരിസ് ഹസ്സൻ ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങൾ ഹാരിസ് ഹസ്സൻ പൂർണമായും തള്ളിയിരുന്നു. ഹാരിസിന്റെ…

Read More

യുക്രെയ്ൻ വിഷയം; ഡോണൾഡ് ട്രംപും വ്‌ളാദിമിർ പുടിനും കൂടിക്കാഴ്ച നടത്തും

യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അലാസ്‌കയിൽ ഈമാസം 15-ന് കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചില പ്രദേശങ്ങളുടെ കൈമാറ്റം ഉണ്ടായേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യ പിടിച്ചെടുത്ത യുക്രെയ്‌നിലെ ഖേഴ്‌സൻ, സപ്പൊറീഷ്യ പ്രവിശ്യകളിൽ നിന്നും റഷ്യൻ സൈന്യം പിൻവലിഞ്ഞേക്കും. ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, ക്രെമിയ പ്രവിശ്യകൾ റഷ്യയ്ക്ക് കൈമാറാനും ധാരണയായേക്കും. 2019-നുശേഷം അമേരിക്കൻ മണ്ണിൽ ഇതാദ്യമായാണ് ലോകനേതാക്കളുടെ കൂടിക്കാഴ്ച. യുക്രെയ്‌നിൽ വെടിനിർത്തലിനായി ട്രംപ് നിശ്ചയിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. യുക്രെയ്നിലെ…

Read More

യുഎസില്‍ നിന്ന് ആയുധങ്ങളും മിസൈലുകളും വാങ്ങുന്നത് മരവിപ്പിച്ചെന്ന റിപ്പോര്‍ട്ട്; വാര്‍ത്ത തള്ളി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം

ഇന്ത്യ അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് താത്കാലികമായി മരവിപ്പിച്ചുവെന്ന വാർത്ത തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. റിപ്പോർട്ട് വ്യാജവും, കെട്ടിച്ചമച്ചതാണെന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരേ പകരച്ചുങ്കം ഏർപ്പെടുത്തിയത് മറികടക്കാൻ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന് പറയുന്നു. ഇതിന്റെ ഭാഗമായി യുഎസിൽ നിന്നുള്ള ആയുധ വാങ്ങൽ ഇടപാടുകൾ ഇന്ത്യ പുനപരിശോധിച്ചുവെന്നും, ഇതുവഴി ഡീലുകൾ മരവിപ്പിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രി…

Read More

‘ജയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന്’; സമ്മതിച്ച് സെബാസ്റ്റ്യൻ

ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധന കേസിൽ നിർണായക വഴിത്തിരിവ്. ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജയ്നമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒരു പ്രാർത്ഥന സംഘത്തിൽ ഇരുവരും കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാൽ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ മറുപടി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യൻ നൽകുന്ന പരസ്പര വിരുദ്ധ മൊഴികൾ അന്വേഷണത്തെ വഴിതെറ്റിക്കാനെന്ന് പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 2012…

Read More

സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ…

Read More