കാരാട്ട് റസാഖിന്റെ മുസ്ലിം ലീഗിലേക്കുള്ള തിരിച്ചുവരവിൽ കുന്നമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിയായ എം എ റസാഖിനെ പരോക്ഷമായി പരിഹസിച്ച് വ്യവസായി കാരാട്ട് ഫൈസൽ. എം എ റസാഖിന്റെ എതിർപ്പ് മറികടന്നാണ് ലീഗിലേക്ക് കാരാട്ട് റസാഖ് എത്തുന്നതെന്ന് കാരാട്ട് ഫൈസൽ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.നേരത്തെ പല തവണ കാരാട്ട് റസാഖ് ലീഗിലേക്ക് മടങ്ങാൻ ശ്രമം നടത്തിയപ്പോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത് എം എ റസാഖ് മാസ്റ്റർ ആയിരുന്നു. എന്നാൽ റസാഖ് മാസ്റ്ററുടെ എതിർപ്പിനെ അവഗണിച്ച് ലീഗിലേക്ക് വാതിൽ തുറന്ന പി കെ ഫിറോസ് അടക്കമുള്ളവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് കാരാട്ട് ഫൈസലിൻ്റെ പോസ്റ്റ്.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായതിനിടെയാണ് എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരിക്കുന്നത്. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കാരാട്ട് റസാക്കിന്റെ തിരിച്ചുവരവ് കൊടുവള്ളിയിൽ മാത്രമല്ല സമീപമണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ സാഹചര്യം തീർക്കുമെന്ന് പി കെ ഫിറോസ്. യുഡിഎഫ് വിട്ടവർക്ക് എൽഡിഎഫിൽ പിടിച്ചുനിൽക്കാൻ ആകില്ല എന്നതുകൊണ്ട് കൂടുതൽ പേർ മാതൃ സംഘടനയിലേക്ക് തിരിച്ചെത്തുമെന്നും പി കെ ഫിറോസ് പറഞ്ഞു.
എൽഡിഎഫ് വഞ്ചിച്ചെന്നും കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയെന്നും ആരോപിച്ചാണ് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി വന്നത്. ഇടത് സ്വതന്ത്രനായി കൊടുവള്ളിയിൽ നിന്ന് നിയമസഭയിൽ എത്തിയ കാരാട്ട് റസാഖ്.








