Headlines

കാരാട്ട് റസാഖിന്റെ മുസ്‌ലിം ലീഗിലേക്കുള്ള മടക്കം; എം എ റസാഖ് മാസ്റ്റർക്ക് നേരെ ഒളിയമ്പുമായി കാരാട്ട് ഫൈസൽ

കാരാട്ട് റസാഖിന്റെ മുസ്ലിം ലീഗിലേക്കുള്ള തിരിച്ചുവരവിൽ കുന്നമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിയായ എം എ റസാഖിനെ പരോക്ഷമായി പരിഹസിച്ച് വ്യവസായി കാരാട്ട് ഫൈസൽ. എം എ റസാഖിന്റെ എതിർപ്പ് മറികടന്നാണ് ലീഗിലേക്ക് കാരാട്ട് റസാഖ് എത്തുന്നതെന്ന് കാരാട്ട് ഫൈസൽ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.നേരത്തെ പല തവണ കാരാട്ട് റസാഖ് ലീഗിലേക്ക് മടങ്ങാൻ ശ്രമം നടത്തിയപ്പോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത് എം എ റസാഖ് മാസ്റ്റർ ആയിരുന്നു. എന്നാൽ റസാഖ് മാസ്റ്ററുടെ എതിർപ്പിനെ അവഗണിച്ച് ലീഗിലേക്ക് വാതിൽ തുറന്ന പി…

Read More

‘LDF വഞ്ചിച്ചു’ ; കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്, ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് തിരികെ മുസ്‍ലിം ലീഗിലേക്ക്. പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. എൽഡിഎഫ് വഞ്ചിച്ചെന്നും കഴിഞ്ഞ തവണ പരാജയപ്പെടുത്തിയെന്നും കാരാട്ട് റസാഖ് ആരോപിച്ചു. മുൻ ലീഗ് നേതാവായ കാരാട്ട് റസാഖ്‌ ഇടതു പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.വഞ്ചന ഇങ്ങോട് കാണിച്ചാൽ തിരിച്ചും കാണിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് വഞ്ചിച്ചു.അതുകൊണ്ടാണ് വിജയിക്കുന്ന സാഹചര്യമായിട്ടും പരാജയപ്പെട്ടത്. അതിന് ശേഷവും വഞ്ചന മാത്രമാണ് എൽഡിഎഫ് കാണിച്ചിട്ടുള്ളത്. തന്നെ തിരിച്ചുകൊണ്ടുവരാൻ ചർച്ചയ്ക്ക് മുന്നിൽ നിന്നത് ലീഗ് തന്നെയാണ്….

Read More

വയനാട് കർഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; മയക്കുവെടി വെച്ചേക്കും

വയനാട് വടക്കനാട് കർഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന്. മയക്കുവെടി വെച്ചേക്കും. ദൗത്യത്തിനായി നിലവിൽ രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ആർ ആർ ടി സംഘം കൃത്യമായി കാട്ടാനയുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്. കൃത്യമായ പദ്ധതി രൂപീകരിച്ചുകൊണ്ടാണ് വനം വകുപ്പും ആർ ആർ ടി സംഘവും മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ മൂന്നിന് രാത്രിയോടെയാണ് വടക്കനാട് പച്ചാടിയിലെ കർഷകനായ രാജീവ് കൃഷിയിടത്തിൽവെച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന്…

Read More

‘ടെക്‌സ്‌റ്റൈൽ ഫാക്ടറി എന്ന പേരിൽ ഇസ്രയേൽ രഹസ്യമായി നിർമ്മിച്ച ആയുധപ്പുര’; ഡിമോണ ആണവ നിലയത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കൻ ഇസ്രയേലിലെ ഡിമോണ, അരാദ് എന്നീ നഗരങ്ങളിൽ മിസൈൽ ആക്രമണം നടത്താൻ ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രയേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്. ഇസ്രയേലിന്റെ ആയുധപ്പുരയെന്നാണ് ഇറാൻ ആക്രമിച്ച് വൻ നാശനഷ്ടം വരുത്തിയ ഡിമോണ ആണവ നിലയം അറിയപ്പെടുന്നത്. ടെക്‌സ്‌റ്റൈൽ ഫാക്ടറി എന്ന പേരിൽ ഇസ്രയേൽ രഹസ്യമായി നിർമ്മിച്ച…

Read More

ഇസ്രയേലിനെതിരെ ആക്രമണം തുടർന്ന് ഇറാൻ; ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിൽ മിസൈൽ ആക്രമണം

ഇസ്രയേലിന് എതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിലും അറദ് നഗരത്തിലും ഇറാന്റെ മിസൈൽ ആക്രമണം. നൂറിലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. വികിരണ ചോർച്ചയില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സ്ഥിരീകരണം. നതാൻസിലെ ആണവ നിലയത്തിന് നേരെയും ബുഷെർ പവർ പ്ലാന്റിന് നേരെയും നടന്ന വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഇറാന്റെ പ്രതികരണം.ഇസ്രയേലിന്റെ ആയുധപ്പുരയെന്ന് അറിയപ്പെടുന്ന ഒന്നാണ് ഡിമോണ ആണവനിലയം. മിസൈൽ ആക്രമണത്തിൽ ഷിമോൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്ററിൽ തീപിടിത്തമുണ്ടായി. 39 പേർക്കാണ് ഇവിടെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റത്….

Read More