Headlines

‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല

സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു…

Read More

വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല’ ; സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനിലിന് രൂക്ഷവിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനിലിന് രൂക്ഷവിമര്‍ശനം. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും മാവേലി സ്റ്റോറിലൂടെ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം പാഴ് വാക്കായി എന്നുമാണ് വിമര്‍ശനം. വെളിച്ചെണ്ണ വില വര്‍ധനയും നാണക്കേടാണെന്ന് അഭിപ്രായമുയര്‍ന്നു. കുറഞ്ഞ വിലയില്‍ നല്ല എണ്ണ പൊതു വിപണിയില്‍ കിട്ടും. പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്നും പ്രതിനിധികള്‍ ചോദിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ തിരുത്തലിന് തയാറാകണമെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടത് മുന്നണി ജനങ്ങളുടെ…

Read More

1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് നേടിയെങ്കിൽ നരേന്ദ്രമോദിയുടെ കാലത്ത് അത് പൂർണ്ണമായും നഷ്ടപ്പെട്ടു, അതിനുള്ള തെളിവാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്: രാഹുൽ മാങ്കൂട്ടത്തിൽ

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനിലിന് രൂക്ഷവിമര്‍ശനം. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും മാവേലി സ്റ്റോറിലൂടെ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം പാഴ് വാക്കായി എന്നുമാണ് വിമര്‍ശനം. വെളിച്ചെണ്ണ വില വര്‍ധനയും നാണക്കേടാണെന്ന് അഭിപ്രായമുയര്‍ന്നു. കുറഞ്ഞ വിലയില്‍ നല്ല എണ്ണ പൊതു വിപണിയില്‍ കിട്ടും. പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്നും പ്രതിനിധികള്‍ ചോദിച്ചു. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് നേടിയെങ്കിൽ നരേന്ദ്രമോദിയുടെ കാലത്ത് അത് പൂർണ്ണമായും നഷ്ടപ്പെട്ടു…

Read More

ഡോ. ഹാരിസ് ഹസനെതിരായ ആരോപണം പൊളിഞ്ഞു; ഓഫീസിൽ നിന്ന് കണ്ടെത്തിയത് ബില്ല് അല്ല ഡെലിവറി ചലാനെന്ന് ക്യാപ്സ്യൂൾ ഗ്ലോബൽ സൊല്യൂഷൻ

ഡോ. ഹാരിസ് ഹസനെ സംശയ നിഴലിലാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഉന്നയിച്ച ആരോപണങ്ങൾ പൊളിയുന്നു. ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തിയ ബിൽ നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാൻ എന്ന് വ്യക്തമായി. ഹാരിസിന്റെ വിശദീകരണം ശരിവച്ച് ഉപകരണം റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷൻ മാനേജിങ് പാട്നർ സുനിൽ കുമാർ വാസുദേവിന്റെതാണ് വിശദീകരണം. ചലാനിൽ നെഫ്രോസ്കോപ്പിന് പകരം മോസിലോസ്കോപ്പ് എന്ന് രേഖപ്പെടുത്തിയത് ഓഫീസ് സ്റ്റാഫിന്റെ വീഴ്ചയെന്നും സുനിൽ കുമാർ വാസുദേവ് പറഞ്ഞു….

Read More

മലപ്പുറം ജില്ലാ പഞ്ചായത്ത് മുസ്ലിം ലീഗ് അംഗത്തിന്റെ നിക്ഷേപതട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

മലപ്പുറം ജില്ലാ പഞ്ചായത്ത് മുസ്ലിം ലീഗ് അംഗം ടി പി ഹാരിസിന്റെ നിക്ഷേപ തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി. അലവിക്കാണ് അന്വേഷണം ചുമതല. ടി പി ഹാരിസ് വിവിധ പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു എന്നാണ് കേസ്. യുഡിഎഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിലെ നിക്ഷേപ തട്ടിപ്പ് രാഷ്ട്രീയ വിവാദമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉടന്‍ അന്വേഷണം…

Read More

ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗം; പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാ​ഗതം ചെയ്ത് ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ സ്വാ​ഗതം ചെയ്ത് ചൈന. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയിൽ പോകുന്നത്. ഉച്ചകോടി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കുമെന്ന് ചൈന. ഈ മാസം 31നാണ് സന്ദർശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദർശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദർശനം. “എസ്‌സിഒ ടിയാൻജിൻ ഉച്ചകോടിക്കായി ചൈനയിലേക്ക് പ്രധാനമന്ത്രി മോദിയെ ചൈന സ്വാഗതം ചെയ്യുന്നു,” ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. “എല്ലാ കക്ഷികളുടെയും യോജിച്ച പരിശ്രമത്തോടെ, ടിയാൻജിൻ ഉച്ചകോടി…

Read More

സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോൾ അതിനെ നശിപ്പിക്കുന്ന “കീടബാധ”യായി മാറാൻ യാതൊരു മടിയുമില്ല: കെ ടി ജലീൽ

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്ക് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോൾ അതിനെ നശിപ്പിക്കുന്ന “കീടബാധ”യായി മാറാൻ യാതൊരു മടിയുമില്ല. അത് ഇഞ്ചി കൃഷിയെ മാത്രമല്ല കാപ്പിയേയും ചായയേയും മറ്റു നാണ്യവിളകളെയുമെല്ലാം നശിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ ഓർക്കുന്നത് നല്ലതാണെന്നും കെ ടി ജലീൽ പറഞ്ഞു. വയനാട് ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മകളുടെ വിവാഹാഘോഷം വേണ്ടെന്നു വെച്ച് 5 ലക്ഷം രൂപ സംഭാവന നൽകിയ…

Read More

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി സ്വദേശിയായ സതീശനാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം 25,000 രൂപ മോഷണം പോയെന്നാണ് ക്ഷേത്രഭാരവാഹികൾ പൊലീസിന് വിവരം നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10:30-നാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരി ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നത്….

Read More

പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി

പാലക്കാട് ജനവാസ മേഖലയില്‍ തമ്പടിച്ച പി ടി ഫൈവ് കാട്ടാനയെ ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി. പ്രാഥമിക ചികിത്സ ആണ് നല്‍കിയത് എന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ അറിയിച്ചു. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര്‍ ധരിപ്പിച്ചാണ് കാട്ടിലേക്ക് മടക്കി അയച്ചത്. 20 ദിവസം നിരീക്ഷണം തുടരും. ഇന്ന് രാവിലെ എട്ട് മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. 12 മണിയോടെ ആനയെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ആനയുടെ രണ്ട് കണ്ണിനും മരുന്ന് വച്ചിട്ടുണ്ട്….

Read More

കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ. 10 ലക്ഷം രൂപയാണ് കൈമാറിയത്. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ നേരിൽ കണ്ട് മന്ത്രി തുക കൈമാറി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളജിന്റെ വാർഡിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ന്യൂറോ സർജറി വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ…

Read More