അമേരിക്കയ്ക്ക് മറുപടിയുണ്ടാകുമോ? ‘പകരം തീരുവ’ ചുമത്തണമെന്ന ആവശ്യം ശക്തമാകുന്നു, കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും
ദില്ലി: ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടിയായി പകരം തീരുവ ചുമത്തണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും. ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികൾ വേണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്‍റിൽ എംപിമാർ നോട്ടീസ് നൽകും. ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗർബല്യമായി വ്യഖ്യാനിക്കുമെന്ന് ബിജെപിയിലും അഭിപ്രായമുയരുന്നുണ്ട്. ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗർബല്യമായി വ്യഖ്യാനിക്കുമെന്ന് ബിജെപിയിലും അഭിപ്രായമുയരുന്നുണ്ട് ദില്ലി: ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ…
