പുതിയ നിബന്ധനകള്‍ ഫേസ്ബുക്കിന് തിരിച്ചടി; വാട്‌സ്ആപ്പ് ഒഴിവാക്കി നിരവധി പേര്‍ സിഗ്നലിലേക്ക്; ഒടുവില്‍ തിരുത്തുമായി കമ്പനി
പുതിയ നിബന്ധനകളും നിര്‍ദ്ദേശങ്ങളും വിവാദമായതോടെ തലയൂരാന്‍ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്. അടുത്തമാസം എട്ടോടെ നിബന്ധനകള്‍ നിലവില്‍ വരുമെന്നായിരുന്നു ആപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ഒന്നൊന്നായി ആപ്പില്‍ നിന്നും പിന്മാറാന്‍ തുടങ്ങിയതോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്നാണ് വാട്‌സ് ആപ്പിന്റെ വിശദീകരണം. പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫെയ്‌സ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്തുമെന്നാണ് ഒരുപക്ഷം വാദിക്കുന്നത്. അത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. ഇതേ തുടര്‍ന്നാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്…
