Headlines

പിഎം ശ്രീ; സിപിഐഎം സംസ്ഥാന നേതൃത്വത്തെ മെരുക്കിയത് എം.എ. ബേബിയുടെ ഇടപെടല്‍

പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎമ്മിനും സിപിഐക്കും ഇടയിലെ ഭിന്നത തീര്‍ന്നത് എം.എ.ബേബിയും ബിനോയ് വിശ്വവും തമ്മിലുളള ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങില്‍. മാസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ഇരുവരും പ്രഭാത ഭക്ഷണത്തിന് ഒരുമിച്ചത്. ധാരണാപത്രം മരവിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന കരട് കത്ത് തയാറായത് ഈ കൂടിക്കാഴ്ചയിലെന്നാണ് വിവരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തെ മെരുക്കിയത് എം.എ. ബേബിയുടെ ഇടപെടല്‍. കേന്ദ്ര ഫണ്ടിന് വേണ്ടി മുന്നണി പിളരുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് ബേബി മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം….

Read More

‘കാര്യങ്ങൾ ശുഭപ്രതീക്ഷയിലേക്ക്; മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കും’; ഡി രാജ

പിഎം ശ്രീ പദ്ധതി ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്ന് ഡി രാജ മാധ്യമങ്ങളോ‍ട് പറഞ്ഞു. സിപിഐഎമ്മും സിപിഐയും ഒരുപോലെ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്.മന്ത്രിസഭ ഉപസമിതിയുടെ അടക്കം കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക് അതിൽ നിന്ന് പിൻവാങ്ങുന്ന…

Read More

പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് സിപിഐ; മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് സിപിഐ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒരു മണിക്ക് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുത്തേക്കും. 3.30ന് ആണ് മന്ത്രിസഭാ യോഗം. സിപിഐ നേതാക്കളുടെ അനൗപചാരികമായ യോഗത്തിലാണ് തീരുമാനം. സിപിഐ നിലപാട് കടുപ്പിച്ചതോടെയാണ് സിപിഐഎം ഉപാധി അംഗീകരിച്ചത്. ധാരണാപത്രം മരവിപ്പിക്കുന്നു എന്ന് കാട്ടി കേന്ദ്രത്തിന് കത്ത് നല്‍കാനാണ് തീരുമാനം. കത്തിന്റെ കരട് എം എ ബേബി, ഡി രാജയ്ക്ക് കൈമാറി. അനുകൂല…

Read More

ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല

ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിയാത്തത് എന്നാണ് ഐഐടി കാണ്‍പൂരിന്റെ വിശദീകരണം. ഇന്ന് നടത്താനിരുന്ന ക്ലൗഡ് സീഡിങ് ദൗത്യവും നിര്‍ത്തിവച്ചു. അന്തരീക്ഷത്തിലെ അനുകൂല സാഹചര്യ കടക്കിലെടുത്തായിരിക്കും ദൗത്യം നടത്തുക. ഒരു ക്ലൗഡ് സീഡിങ്ങിന് 64 ലക്ഷം രൂപയാണ് ചിലവ്. ഡല്‍ഹിയില്‍ ഇന്നും വായു മലിനീകരണം…

Read More

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും…

Read More

നെല്ല് സംഭരണത്തിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമവായം

നെല്ല് സംഭരണത്തിലെ പ്രതിസന്ധി താൽക്കാലികമായി പരിഹാരമായി. അടുത്ത സീസണിലേക്കുള്ള നെല്ല് സംഭരണം ഉടൻ തുടങ്ങും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമവായം. യോഗത്തിൽ കുടിശ്ശിക നൽകാമെന്ന് മില്ല് ഉടമകൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. 2022- 23 കാലയളവിൽ കൊടുക്കാനുള്ള കുടിശ്ശികത്തുക കൊടുക്കുമെന്നാണ് ഉറപ്പ് നൽകിയത്. നെല്ല് അരിയാക്കുമ്പോൾ ഉള്ള കിഴിവ് സംബന്ധിച്ച കാര്യത്തിലും മുഖ്യമന്ത്രി മിൽ ഉടമകൾക്ക് ഇളവ് നൽകി.100 ക്വിൻ്റൽ നെൽ സംഭരിക്കുമ്പോൾ 66.5 ക്വിൻ്റൽ അരിയാക്കി നൽകിയാൽ മതിയെന്നാണ് അറിയിച്ചത്. ഇന്നലെ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിനെ…

Read More

അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ ചികിത്സാ ചെലവ് NHAI വഹിക്കും

ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. കരാർ കമ്പനി അപകടമുണ്ടായതിന് ശേഷം ബന്ധപ്പെടുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ചികിത്സാ ചെലവ് ദേശീയപതാ അതോറിറ്റി ഏറ്റെടുത്തത്. പരിസ്ഥിതിലോല മേഖലയിലെ ദേശീയപാത നിർമാണത്തിൽ ശാസ്ത്രീയ പരിശോധന നടത്താതെ നിർമാണവുമായി മുന്നോട്ടുപോകാൻ കരാർ കമ്പനിയെ ദേശീയപാത…

Read More

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനം; തനിക്കറിയില്ലെന്ന് വി. ശിവൻകുട്ടി

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനത്തെപ്പറ്റി തനിക്കറിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിവരങ്ങൾ ഒന്നും അറിഞ്ഞില്ല. മുഖ്യമന്ത്രിയും നേതാക്കളും ചർച്ച ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ പ്രശ്നത്തിനാണ് ഇന്ന് താൽക്കാലിക…

Read More

പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം; ‘ആത്മഹത്യാപരം’; കെ സുരേന്ദ്രന്‍

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം സ്വന്ചതം മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയായിട്ടുള്ള ഒരു പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുന്നു എന്ന് പറയുന്നത് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. എല്ലാകാര്യങ്ങളിലും ഉറച്ച നിലപാടുള്ള സര്‍ക്കാരാണ്, എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് പോകുന്ന സര്‍ക്കാരാണ് എന്ന് പ്രഖ്യാപിച്ച പിണറായി വിജയന്‍ ഗവണ്‍മെന്റിനുള്ള തിരിച്ചടിയാണിത്. പിഎം…

Read More

പിഎം ശ്രീയിൽ സമവായം: മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും, ധാരണാപത്രം മരവിപ്പിക്കും; CPI-CPIM ഒത്തുതീർപ്പ് വ്യവസ്ഥ

പിഎം ശ്രീ പദ്ധതിയില്‍ സിപിഐ സമ്മർദത്തിന് വഴങ്ങി സിപിഐഎം. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കും. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ സിപിഐ-സിപിഐഎം ധാരണയിലെത്തി. മന്ത്രിസഭാ ഉപസമിതി വിഷയം പഠിക്കും. അതുവരെ കരാർ മരവിപ്പിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നാണ് സിപിഐഎം സിപിഐയെ അറിയിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാർ തീരുമാനിച്ചു. രാവിലെ മുതല്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനും നടത്തിയ മാരത്തണ്‍ ചർച്ചയില്‍ സിപിഐഎം…

Read More