Headlines

റോഡ് നിർമ്മിക്കാമെന്ന് പറഞ്ഞ് നിർമിച്ചില്ല, ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്. ഗയയിലെ ദിഗോറ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഹിന്ദുസ്ഥാനി ആവാം മോർച്ച സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ അനിൽകുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത് റോഡ് നിർമിക്കാത്തതിനെ തുടർന്നാണ് ഗ്രാമവാസികൾ ആക്രമണം നടത്തിയത് വിവരം. കല്ലേറിൽ എംഎൽഎയ്ക്കും പ്രവർത്തകർക്കും പരിക്കേറ്റു.സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആക്രമണം നടത്തിയ കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി എന്നും ബീഹാർ എസ്പി ആനന്ദ് കുമാർ പറഞ്ഞു.

Read More

‘അമേരിക്ക ഉടൻ ആണവായുധ പരീക്ഷണങ്ങൾ ആരംഭിക്കും’; ഡോണൾഡ് ട്രംപ്

അമേരിക്ക ഉടൻ തന്നെ ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മറ്റ് രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ യുദ്ധവകുപ്പിന് ഇതിനുള്ള നിർദേശം നൽകിയതായും പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചൈനയുടെ ആണവായുധ ശേഖരം റഷ്യയ്ക്കും അമേരിക്കയ്ക്കും ഒപ്പമാകുമെന്നതിനാലാണ് പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ടെന്നും, അത് തന്റെ ആദ്യ ഭരണകാലത്താണ് സാധ്യമായതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആണവായുധങ്ങളുടെ നാശനശേഷി കാരണം അവയോട് വെറുപ്പുണ്ടായിരുന്നുവെങ്കിലും, അന്താരാഷ്ട്ര…

Read More

യുഎസ് – ചൈന വ്യാപാരയുദ്ധം അവസാനിക്കുമോ? ട്രംപ് – ഷി ജിൻപിങ് കൂടിക്കാഴ്ചയെ ഉറ്റുനോക്കി ലോകം

ഇരുരാജ്യങ്ങളും തമ്മിലുള്ള മഹത്തായ കരാറിൽ ഒപ്പുവെക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് തന്നെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചക്കോടിയ്ക്കിടെ പറഞ്ഞിരുന്നു. വ്യാപാര കരാറിൽ ധാരണയാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഇരു നേതാക്കളും തന്ത്രപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ വിഷയങ്ങളിൽ ആഴത്തിൽ ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി അമേരിക്കയിൽ നിന്നും സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ്…

Read More

ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്. പ്രതി സന്ദീപിന്റെ ജാമ്യഹര്‍ജിയിലാണ് കോടതി നടപടി. ജാമ്യ ഹര്‍ജി 31ന് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2023ലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 2023 മേയ് 10 രാവിലെ 4.40നാണ്…

Read More

മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വഴക്കുപറഞ്ഞു; തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശിയും റിട്ടയേഡ് പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫുമായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാർ (51) ആണ് പ്രതി. ഇയാൾ റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വിജയകുമാരി വഴക്കു പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുമുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു മകൻ അജയകുമാർ. വീട്ടിലെ ബഹളം കേട്ട് അയൽവാസികളാണ് പൊലീസിനെ വിളിച്ചത്. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ സിപിഐഎം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സിപിഐഎം. സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി നിര്‍ദേശം. ജില്ലാ കമ്മിറ്റികള്‍ക്കാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സിപിഐഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യോജിപ്പോടെ തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. എല്‍ഡിഎഫ് എന്ന നിലയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യത്തിലും യോജിപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തണം. പൊതുസ്വീകാര്യതയുള്ള, പാര്‍ട്ടിയോടും മുന്നണിയോടും അടുപ്പമുള്ളവരുമായവരെ…

Read More

തിരഞ്ഞെടുപ്പ് ചൂട്; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും. മുസാഫർപൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിൽ എത്തുന്നത്. ഇന്ന് എൻ ഡി എയുടെ പ്രകടനപത്രികയും പുറത്തിറക്കിയേക്കും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും മോദി ബിഹാറിൽ എത്തുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ചമാത്രം ബാക്കി നിൽക്കെ അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാസഖ്യവും പ്രചാരണം ശക്തമാക്കുകയാണ്. ഇന്ന് നളന്ദയിലും ഷെയ്ക്പുരയിലും രാഹുൽ…

Read More

മെലിസ കൊടുങ്കാറ്റ്; മരണം 30 കവിഞ്ഞു

ജമൈക്കയിൽ കരതൊട്ട മെലിസ കൊടുങ്കാറ്റിൽപ്പെട്ട് മരണം 30 കവിഞ്ഞു. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. ഹെയ്തിയിൽ 18 പേരെ കാണാന്മാനില്ല. ഹെയ്തിയിൽ പ്രളയത്തിൽ വീടു തകർന്നാണ് മരണങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറൻ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ താറുമായി. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നു.നിരവധിപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ക്യൂബയിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങൾ ഏറെയും. നിരവധി വീടുകൾ തകരുകയും മണ്ണിടിച്ചിലിൽ മലപാതകൾ തടസ്സപ്പെടുകയും ചെയ്തു….

Read More

വർദ്ധനവ് തുച്ഛമാണ്, ആവശ്യപ്പെട്ടത് 21000 രൂപ, 1000 രൂപ എത്രയോ ചെറുത്, സമരം തുടരും; ആശ സമര സമിതി

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതിൽ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു. ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർദ്ധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർദ്ധനവ് തുച്ഛമാണ്, 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയത് ആണ്. വിരമിക്കൽ അനുകൂല്യത്തെ കുറിച്ച്…

Read More

പിഎം ശ്രീയിൽ നിന്ന് പിന്മാറുന്ന സർക്കാർ നടപടി ആത്മഹത്യാപരം’: കെ.സുരേന്ദ്രൻ

പിഎം ശ്രീ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിന്റെ അടുത്ത് പോയി കരാറിൽ നിന്ന് പിന്മാറാൻ പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ്…

Read More