Headlines

‘ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക’; മന്ത്രി കെ ബി ഗണേഷ് കുമാർ

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്.പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കെന്ന് മന്ത്രി പറഞ്ഞു. ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്. അവരാണ് മന്ത്രിയും എംഎൽഎയുമാക്കിയത്. ആ ആളാണ് കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി.

ഈ സർക്കാർ കെഎസ്ആർടിസിയെ രക്ഷപ്പെടുത്തിയിരിക്കും. 21 ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്. വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യ ഘട്ടത്തിൽ ബസ് സർവീസ് നടത്തുക.

പാൻട്രി അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാവും. വിമാനത്തിനേക്കാൾ സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി പ്രവൃത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.