Headlines

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മിനിട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവം, ചെമ്പുപാളിയെന്ന് എഴുതി; എ പത്മകുമാറിനെതിരെ എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ തെളിവുകളുമായി എസ്ഐടി. ദേവസ്വം മിനുട്സിൽ ചെമ്പ് പാളിയെന്ന് തിരുത്തി എഴുതിയത് മനപൂർവ്വമാണ്.കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രിയെന്ന എ പത്മകുമാറിന്റെ വാദം തെറ്റെന്നും എസ്ഐടിയുടെ സത്യവാങ്ങ്മൂലം. ഇതോടെ തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന പത്മകുമാറി്നറെ വാദം നിലനില്‍ക്കില്ല. ഒന്നും അറിയാത്ത തന്നെ പ്രതി ചേർത്തുവെന്ന പത്മകുമാറിന്റെ വാദവും തെറ്റാണെന്ന് എസ്ഐടി കണ്ടെത്തി.കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ‘അനുവദിക്കുന്നു’ എന്ന് മിനിട്സിൽ സ്വന്തം കൈപ്പടയിൽ എഴുതിയത്…

Read More

‘കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി, ഇത് പൊതുഗതാഗതം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടി’; മുഖ്യമന്ത്രി

കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോഡ് വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള നിർമിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.2026 ജനുവരി അഞ്ചിന് കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുന്നു. 2025 സെപ്റ്റംബർ എട്ടിന് കൈവരിച്ച 10.19 കോടി രൂപ…

Read More

‘വികസനത്തിന്റെ പേരിൽ ജനങ്ങളെ ചതിക്കുന്ന കാഴ്ച്ച, വട്ടിയൂർക്കാവിൽ പദ്ധതികൾ പാതി വഴിയിൽ’; വി കെ പ്രശാന്ത് എംഎൽഎക്കെതിരെ ജി. കൃഷ്ണകുമാർ

വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ജി കൃഷ്ണകുമാർ. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ വഴിമുട്ടി നിൽക്കുന്നു. ഈ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെട്ടവരെയും വ്യാപാരം നഷ്ടപ്പെട്ടവരെയും ചതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നതെന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.വട്ടിയൂർക്കാവ് ജംഗ്ഷനും പരിസരത്തുള്ള പ്രധാനപ്പെട്ട മൂന്ന് റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വികസനത്തിനായി ബജറ്റിൽ കിഫ്‌ബി വഴി 800 കോടി രൂപയുടെ ഭരണാനുമതിയുമുണ്ട്. നിശ്ചിത…

Read More

മറക്കാനാകാത്ത സംഘാടന മികവ്; സുരേഷ് കൽമാഡി വിട വാങ്ങുമ്പോൾ

സ്‌പോർട്‌സ് സംഘാടകർക്കിടയിൽ സുരേഷ് കൽമാഡി എന്നും വ്യത്യസ്തനായിരുന്നു. പുനെ ദേശീയ ഗെയിംസിന് കാട്ടിനുള്ളിൽ താരങ്ങൾക്കും മറ്റുമായി ബിരിയാണി സദ്യ ഒരുക്കിയത് അതിലൊന്നു മാത്രം. അധികമാരും ശ്രദ്ധിക്കാതിരുന്ന അത്‌ലറ്റിക്‌സിനെ ഗ്ലാമർ ഇനമാക്കി. അത്‌ലറ്റിക് മീറ്റുകൾ കൽമാഡി ഷോകൾ ആയത് യാദൃശ്ചികം . ‘ഷോമാൻ’ ഒടുവിൽ ഗ്ലാമർ ഇല്ലാതെ യാത്രയായി. ഇന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 81 വയസ് ആയിരുന്നു.കർണാടകയിലെ കൂർഗിലെ കൽമാഡി ഗ്രാമത്തിൽ നിന്ന് വായുസേനയിൽ പൈലറ്റ് ആയ സുരേഷ് ആദ്യം സഞ്ജയ് ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായി….

Read More

പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു.ഡിസംബർ 18 ന് സ്കൂൾ അധികൃതർ സംഭവം അറിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിക്കുന്നതിൽ വീഴ്ച പറ്റി. പരാതി നൽകാനും വൈകി. ജനുവരി 3നാണ് വിദ്യാഭ്യാസ…

Read More

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വിവാദങ്ങളും ആരോപണങ്ങളും ആയുധമാവും,ശബരിമല ഉയര്‍ത്താന്‍ യു ഡി എഫ്

കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് വിഭജനം തുടങ്ങിയ ചര്‍ച്ചകളിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വഴിമാറി. തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി വന്നത് രാഷ്ട്രീയ കാലാവസ്ഥയ്ക്ക് കൂടുതല്‍ ചൂടുപകരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുകയെന്ന എ ഐ സി സിയുടെ നിര്‍ദേശം നടപ്പാക്കാനായി അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കയാണ്.കഴിഞ്ഞ രണ്ടുദിവസങ്ങളായി വയനാട് നടന്ന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ നിന്നും ഐക്യസന്ദേശം ഉയര്‍ന്നതോടെ ഒറ്റക്കെട്ടായി…

Read More

ഇടുക്കിയിൽ യുവതി വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം

ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ർത്താവ് സുബിനായി തിരച്ചിൽ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; കിളിമാനൂരിൽ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ബയോളജി അധ്യാപകനായ എൻ. ശാലുവാണ് പിടിയിലായത്. എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച കേസിലാണ് അറസ്റ്റ്.പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത്. പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും സ്കൂൾ അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയാണ്…

Read More

വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവർത്തകനും ഒരു നല്ല മനുഷ്യനുമാണ് പ്രിയപ്പെട്ട ഇക്ക; ഷാഫി പറമ്പിൽ

മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാഫി പറമ്പിൽ എം പി. പാലക്കാടിന് KSRTC ലിങ്ക് റോഡുൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവർത്തകനുമപ്പും ഒരു നല്ല മനുഷ്യനുമാണ്. വിട പ്രിയപ്പെട്ട ഇക്ക. എന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്.നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു….

Read More

ബീവറേജിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് കക്കോടി ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ചേളന്നൂർ സ്വദേശി തേനാടത്ത് പറമ്പിൽ വിജീഷ് (38 വയസ്സ്) നെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.ഇന്നലെ വൈകുന്നേരം പ്രതി കക്കോടിയിലുള്ള ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ചേവായൂർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇതിനു മുൻപും ബീവറേജിൽ നിന്നും…

Read More