ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ തെളിവുകളുമായി എസ്ഐടി. ദേവസ്വം മിനുട്സിൽ ചെമ്പ് പാളിയെന്ന് തിരുത്തി എഴുതിയത് മനപൂർവ്വമാണ്.കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രിയെന്ന എ പത്മകുമാറിന്റെ വാദം തെറ്റെന്നും എസ്ഐടിയുടെ സത്യവാങ്ങ്മൂലം. ഇതോടെ തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന പത്മകുമാറി്നറെ വാദം നിലനില്‍ക്കില്ല. ഒന്നും അറിയാത്ത തന്നെ പ്രതി ചേർത്തുവെന്ന പത്മകുമാറിന്റെ വാദവും തെറ്റാണെന്ന് എസ്ഐടി കണ്ടെത്തി.കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ‘അനുവദിക്കുന്നു’ എന്ന് മിനിട്സിൽ സ്വന്തം കൈപ്പടയിൽ എഴുതിയത് പത്മകുമാറാണ്. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയത്. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്‍റെ വാദം തെറ്റ്. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല.
കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ല അത്തരം രേഖകൾ ലഭ്യമല്ലെന്ന് എസ്ഐടി കണ്ടെത്തി. കട്ടിള പാളികൾ കൊടുത്തുവിടാൻ അനുമതി വാങ്ങിയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയിട്ടില്ലെന്നും എസ്ഐടിയുടെ നിർണായക കണ്ടെത്തൽ.
ശബരിമല സ്വർണക്കൊള്ള; ദേവസ്വം മിനിട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവം, ചെമ്പുപാളിയെന്ന് എഴുതി; എ പത്മകുമാറിനെതിരെ എസ്ഐടി







