Headlines

ഇടുക്കിയിൽ യുവതി വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം

ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ർത്താവ് സുബിനായി തിരച്ചിൽ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.