Headlines

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം: 18 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. 18 പലസ്തീനികൾ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ടത്. തെക്കൻ ഗസയിൽ ഇസ്രയേൽ സൈന്യത്തിനു നേരെ ഹമാസ് വെടിയുതിർത്തെന്ന് ആരോപിച്ചാണ് പ്രത്യാക്രമണത്തിന് ഉത്തരവ് നൽകിയത്. ബന്ദികളുടെ മൃതദേഹം കൈമാറിയതു സംബന്ധിച്ച തർക്കങ്ങളും ആക്രമണത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ കൈവശമുണ്ടായിരുന്ന മൃതദേഹം കുഴിച്ചുമൂടിയശേഷം പുറത്തെടുത്ത് തെറ്റിദ്ധരിപ്പിക്കാൻ ഹമാസ് ശ്രമം നടത്തിയതായി ഇസ്രയേൽ ആരോപിച്ചു. ഹമാസ് കൈമാറിയ ഒരു മൃതദേഹഭാഗം…

Read More

പാകിസ്താൻ-അഫ്ഗാനിസ്ഥാൻ തർക്കം: ഇസ്താംബൂളിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടു

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താന്റെ മണ്ണിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകൾ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. ഇതാദ്യമായാണ് അമേരിക്കയുമായി ഇത്തരമൊരു കരാർ ഉള്ളതായി പാകിസ്ഥാൻ പരസ്യമായി സമ്മതിക്കുന്നത്.ഈ കരാറിൽ നിന്നും പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ ചർച്ചയിൽ വാദിച്ചു. അമേരിക്കൻ ഡ്രോണുകൾ അഫ്ഗാന്റെ വ്യോമപരിധി ലംഘിക്കാൻ അനുവദിക്കില്ലെന്ന് പാകിസ്താൻ ഉറപ്പുനൽകണമെന്നാണ് താലിബൻ സർക്കാരിന്റെ ആവശ്യം. എന്നാൽ അമേരിക്കൻ ഡ്രോണുകളുടെ കാര്യത്തിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനത്തിന്റെ…

Read More

സിപിഐ അയയുമോ? നിർണായക മന്ത്രിസഭായോഗം ഇന്ന്

പി എം ശ്രീ പദ്ധതിയിലെ സിപിഐ പ്രതിഷേധത്തിനിടെ നിർണായക മന്ത്രിസഭായോഗം ഇന്ന് ചേരും. വൈകീട്ട് 3.30നാണ് മന്ത്രിസഭായോഗം ചേരുക. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം. അനുനയനീക്കം സിപിഐഎം സജീവമാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരത്തിനകം സമവായം ഉണ്ടായില്ലെങ്കിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ ആയിരിക്കും സിപിഐ നേതൃത്വവുമായി ചർച്ച നടത്തിയേക്കുക. പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കണമെന്ന സിപിഐയുടെ ആവശ്യത്തോട് യോജിപ്പില്ലെങ്കിലും ഉപസമിതി പോലുള്ള നിർദേശങ്ങൾ വെച്ച്…

Read More

ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം

ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു. ഇന്നലെയാണ് മെലിസ ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപമായി കരതൊട്ടത്‌. കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ് വ്യക്തമാക്കി. നേരത്തെ ജമൈക്കയിൽ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി…

Read More

നെല്ല് സംഭരണം; മുഖ്യമന്ത്രി വിളിച്ച കർഷകരുടെയും മില്ലുടമകളുടെയും യോഗം ഇന്ന്

സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച കർഷകരുടെയും മില്ലുടമകളുടെയും യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരത്താണ് യോഗം. ഭക്ഷ്യ- കൃഷി വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും. പുതിയ സീസണിലേക്ക് നെല്ല് സംഭരിക്കുന്നതിനു മുന്നോടിയായി മില്ല് ഉടമകളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് യോഗം. കഴിഞ്ഞ സീസണുകളിൽ നെല്ല് സംഭരിച്ചതിന്റെ തുകയടക്കം മില്ല് ഉടമകൾക്ക് നൽകാനുണ്ട്. ഇതിന് പുറമേ കിഴിവ് അടക്കമുള്ള ആവശ്യങ്ങളും മില്ല് ഉടമകൾ മുന്നോട്ടുവെക്കുന്നു. നെല്ല്‌…

Read More

ആദർശം പണയം വെക്കാനില്ല’; പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം ജനയുഗത്തിൽ ലേഖനം

പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നൽകില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ് വേണ്ടതെന്നിരിക്കെ കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതി അനിവാര്യം എന്ന ചിന്താഗതി ഇടതുപക്ഷണങ്ങൾക്ക് തീർത്തും വിരുദ്ധമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വെയ്ക്കാനാകുമോ? എന്നും മുഖപത്രത്തിൽ ലേഖനത്തിൽ പറയുന്നു. സാമ്പത്തിക-രാഷ്ട്രീയ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകണം. പുന്നപ്ര-വയലാർ…

Read More

മെലിസ’ ചുഴലിക്കാറ്റ് ജമൈക്കയിൽ കരതൊട്ടു; വ്യാപക നാശനഷ്ടം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ കരതൊട്ടു. ജമൈക്കയിൽ വ്യാപക നാശനഷ്ടം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും അതിദുരിതം തീർക്കുന്ന വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 185 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപമാണ് കരതൊട്ടത്. പ്രദേശത്ത് 101 സെന്റിമീറ്റർ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജമൈക്കയിൽ മൂന്ന് പേർ, ഹെയ്തിയിൽ മൂന്ന് പേർ, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒന്ന് എന്നിങ്ങനെ…

Read More

ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർ‌ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും മഴ കനത്തേക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

Read More

‘മോൻത’ കരതൊട്ടു; ആന്ധ്രയിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടിണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. മോൻത ഏറെ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ ഏകദേശം 110 കിലോമീറ്റർ വരെ വേഗത്തിലാവും ആദ്യ മണിക്കൂറിൽ മോൻത വീശിയടിക്കുക എന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിച്ചതിന് ശേഷമുള്ള മൂന്ന് മണിക്കൂർ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും ഏറെ നിർണായകമാണ്. അതീവ ജാഗ്രത നിർദേശമാണ് ഇവിടെ നൽകിയിരിക്കുന്നത്. ആന്ധ്രയിലെ 17 ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി…

Read More

മന്ത്രിമാർക്ക് ഭരിക്കാൻ അറിയില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്കരിക്കുന്നു, എന്നിട്ടും പറയുന്നു നമ്പർ 1 എന്ന്, ഇത് കേരളത്തിന്റെ ഗതികേട്: അബിൻ വർക്കി

പിഎംശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. കൃഷി വകുപ്പ് മന്ത്രി രാജിവെക്കാൻ എസ്എഫ്ഐ സമരം ചെയ്യുന്നു, വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐ പറയുന്നു, മന്ത്രിമാർക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സർക്കാർ നമ്പർ വൺ വൺ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിൻ വർക്കി ഫെയ്സ്ബുക്കിൽ കുറിച്ചു.

Read More