ചവറയില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. മത്സരിക്കുകയാണെങ്കില്‍ ചവറയില്‍ തന്നെ മത്സരിക്കും. ആര്‍ എസ് പി മത്സരിക്കുന്ന സീറ്റുകള്‍ കൈമാറുന്നതില്‍ പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ചര്‍ച്ച നടന്നെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.ആ സീറ്റ് വീണ്ടെടുക്കുക എന്നത് ആര്‍എസ്പിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി ഞങ്ങള്‍ കാണുന്നു. അതിന് ആവശ്യമായ നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളുമായി അവിടുത്തെ പാര്‍ട്ടി ഘടകങ്ങള്‍ മുന്നോട്ട് പോയിട്ടുണ്ട്. അത് ഇനിയുള്ള ദിവസങ്ങളില്‍ ഊര്‍ജിതപ്പെടുത്തി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.
ചവറയില്‍ നിന്ന് ലഭിച്ച ഊര്‍ജമാണ് തന്റെ രാഷ്ട്രീയക്കരുത്ത്. മത്സരിക്കുകയാണെങ്കില്‍ ചവറ തന്നെ. ചവറ തന്നെയാണ് തന്റെ വൈകാരികത. ചവറയില്‍ നിന്ന് മാറിയാല്‍ അത് ഞാന്‍ എന്നോടും പിതാവിനോടും ചെയ്യുന്ന വഞ്ചന ആയിരിക്കും. തന്നെ നയിക്കുന്ന അടിസ്ഥാന ഘടകം ചവറയാണ്. അതില്‍ നിന്ന് വ്യതിചലിച്ച് പോകില്ല – അദ്ദേഹം പറഞ്ഞു.ആര്‍എസ്പി മത്സരിക്കുന്ന സീറ്റുകള്‍ കൈമാറുന്നത് പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം എടുത്തു. ഉഭയകക്ഷി ചര്‍ച്ചയില്‍ യുഡിഎഫിനെ ഇക്കാര്യം അറിയിക്കും. ഒരിക്കലും യുഡിഎഫ് ജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങളാണ് മട്ടന്നൂരും ആറ്റിങ്ങലും. അവിടെ ആര്‍എസ്പിക്ക് ഇനിയും മത്സരിക്കാന്‍ കഴിയില്ല. ഒരു തവണ മാത്രം യുഡിഎഫ് ജയിച്ച സ്ഥലങ്ങളാണ് കുന്നത്തൂരും, ഇരവിപുരവും. ഇവിടെയാണ് ആര്‍എസ്പി നിലവില്‍ മത്സരിക്കുന്നത് – അദ്ദേഹം പറഞ്ഞു.
സീറ്റ് ധാരണ ആയാല്‍ ഉടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് സംബന്ധിച്ച് ധാരണ ആയാല്‍ അടുത്ത ആഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.







