Headlines

തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു

സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചർച്ച നടന്നേക്കും. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കം നടക്കുന്നത്. ഇത് തുടർന്നാണ് മന്ത്രിസഭ യോഗം വൈകുന്നേരത്തേക്ക് മാറ്റിയത്. പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച്…

Read More

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം, കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ KPCC

കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെ കുറിച്ച് KPCC പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചു. ചില മാറ്റങ്ങളും നിർദ്ദേശിച്ചു. നേതൃത്വത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. വയനാട് പുതിയ ഡിസിസി അധ്യക്ഷനെ നിയമിക്കുന്നതിന് മുമ്പ് കൂടിയാലോചന ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചക്ക വോട്ടിന്…

Read More

കാർഷിക സർവകലാശാല ഫീസ് വർധന: തൃശൂർ മണ്ണൂത്തി സർവകലാശാലയിൽ SFIയുടെ വൻ പ്രതിഷേധം

ഫീസ് വർധനയ്ക്കെതിരെ തൃശൂർ മണ്ണൂത്തി സർവകലാശാലയിൽ എസ്എഫ്ഐയു‌ടെ വൻ പ്രതിഷേധം. ഫീസ് വർധന പിൻവലിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഫീസ് വർദ്ധന പിൻവലിക്കാതെ ഇന്നത്തെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ സമരം പ്രഹസനം അല്ല. കെഎസ്‌യുവിനെയും എഐഎസ്എഫ് നെയും കാണുമ്പോഴുള്ള പോലീസ് ആവേശം എസ്എഫ്ഐയോട് വേണ്ട. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർദ്ധിപ്പിച്ചത് നീതീകരിക്കാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി…

Read More

അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ച് വരാം; ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് കെ സുധാകരൻ

ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവർ. അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാം. ഇല്ലേൽ വള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നു. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ…

Read More

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ട: തീരുമാനത്തിൽ ഉറച്ച് CPI

നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറൽ സെക്രട്ടറി എം.എ ബേബിയാണ് നിർദേശം മുന്നോട്ടു വെച്ചത്. നിർദ്ദേശം തള്ളിക്കളയാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കി. സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതിയിൽ‌ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നാണ് സിപിഐ…

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി സ്വർണത്തിന് കുറഞ്ഞത് 1800 രൂപ. രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറഞ്ഞതാണ് കേരളത്തിലും സ്വർണ്ണവില കുറയാൻ കാരണം. കേരളത്തിൽ സ്വർണത്തിന് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 7000 രൂപ. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.ഒക്ടോബർ 21ന് സ്വർണവില ഈ…

Read More

‘കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല; വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ LDFഉം UDFഉം കുടുങ്ങും’; കെ. സുരേന്ദ്രൻ

പരിഷ്കൃത ജനാധിപത്യ സംവിധാനത്തിൽ ആദ്യം നടപ്പാക്കേണ്ടതാണ് എസ്ഐആർ എന്ന് ബി. ജെ. പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടർ പട്ടിക പരിഷ്കരിക്കുന്നത് ബിജെപി അല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ എൽഡിഎഫും യുഡിഎഫും കുടുങ്ങുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല എന്നതാണ് എൽഡിഎഫിനും യുഡിഎഫിനും ഭീതി ഉണ്ടാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കാര്യമാണ് കഷ്ടം. അന്യരാജ്യങ്ങളിൽ നിന്ന് നുഴഞ്ഞ് കയറിയവർക്ക് പോലും കോൺഗ്രസ് ഐഡി കാർഡ് നൽകി. വോട്ട്…

Read More

മോൻത കരുത്താർജിച്ച് തീരത്തേക്ക്; 110 കിലോമീറ്റർ വേഗത്തിൽ കരതൊടും; മൂന്ന് സംസ്ഥാനങ്ങളിൽ ജാ​ഗ്രത

തീവ്രചുഴലിക്കാറ്റ് മോൻത കരുത്താർജിച്ച് തീരത്തേക്ക്. 110 കിലോമീറ്റർ വേഗത്തിൽ രാത്രിയോടെ കരതൊടും. ആന്ധ്രയിലും തെക്കൻ ഒഡീഷ തീരത്തും തമിഴ്നാട്ടിലും അതീവ ജാഗ്രത. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1149 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിക്കും. 11 SDRF സംഘങ്ങളും, 12 എൻഡിഎഫ് സംഘങ്ങളും ദുരന്ത സാധ്യത മേഖലകളിൽ…

Read More

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ SITയുടെ കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതി ഭാഗം ജാമ്യാപേക്ഷ നൽകിയില്ല. അതേസമയം ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ…

Read More

പുത്തനത്താണിയില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം പുത്തനത്താണിയില്‍ വാഹനാപകത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് സിദ്ദീഖ്, ഭാര്യ റീസ എം. മന്‍സൂര്‍ എന്നിവരാണ് മരിച്ചത്. പുത്തനത്താണിക്കടുത്ത് ചന്ദനക്കാവ് ഇക്ബാല്‍ നഗറില്‍ ഇന്ന് രാവിലെയാണ് വാഹനാപകടം ഉണ്ടായത്. കാര്‍ ബൈക്കില്‍ ഇടിച്ച് ആണ് അപകടം. മുഹമ്മദ് സിദ്ദീഖ്, ഭാര്യ റീസ എം. മന്‍സൂര്‍ എന്നിവര്‍ മരിച്ചു. കഴിഞ്ഞ ജനുവരിയിലായിരുന്നു സിദ്ദീഖിന്റെയും റിസയുടേയും വിവാഹം. രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടം. അതേസമയം, തിരുവനന്തപുരം ബാലരാമപുരം കൊടിനടയില്‍ ആണ് സ്‌കൂള്‍ ബസ് അപകടതില്‍പെട്ടു. ബസിന് പിന്നില്‍ മിനിലോറിയിടിച്ചാണ് അപകടം…

Read More