അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ:അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തെ മുംബൈയിലെ നാനാവതി ഹോസ്്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഗ് ബി തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാംഗങ്ങളുടെസ്രവം പരിശോധനക്കായ് എടുത്തിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ നാളെ അറിയാനാകും. പത്തു ദിവസത്തിനിടെ താനുമായി സംബർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയമാവണമെന്ന് ബച്ചൻ ടിറ്ററിലൂടെ പറഞ്ഞു.

Read More

സ്വർണ്ണക്കടത്ത് ; ഒളിവിൽ പോയ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പിടിയിലായി. ബംഗളൂരുവില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കുടുംബത്തോടൊപ്പമാണ് സ്വപ്നയെ എന്‍ ഐ എ സംഘം കസ്റ്റഡിയിലെടുത്തത്. സ്വപ്നയെ നാളെ കൊച്ചിയില്‍ എത്തിക്കും. കൂട്ടുപ്രതിയായ സന്ദീപും കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇതില്‍ സ്ഥിരീകരണമായിട്ടില്ല സ്വര്‍ണക്കടത്ത് കേസ് പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കാണ് സ്വപ്‌ന എത്തിയത്. ഇവിടെ നിന്നാണ് ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌ന ഇന്നലെ ഉച്ചയോടെയാണ് സ്വപ്‌ന ബംഗളൂരുവില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരുവില്‍ നിന്ന് ഇവര്‍ ആരെയോ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു….

Read More

അരിമ്പൂരിൽ മൃതദേഹം സംസ്‌കരിച്ചത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ; പരിശോധനാ ഫലം വരും മുമ്പേ മൃതദേഹം വിട്ടുനൽകിയത് ചട്ടലംഘനം; അന്വേഷണത്തിന് ഉത്തരവ്

തൃശൂർ അരിമ്പൂരിൽ കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. കൊവിഡ് ഉണ്ടെന്ന് അറിയാതിരുന്നതിനാൽ വത്സലയുടെ മൃതദേഹം സംസ്‌കരിച്ചത് കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാതെയാണ്. സ്രവ പരിശോധനാ ഫലം വരും മുമ്പേ തന്നെ ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നൽകിയിരുന്നു. ഇത്തരത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് ചട്ടലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഫൊറൻസിക് എച്ച്ഒഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി കൈക്കൊള്ളുമെന്ന്…

Read More

കൊവിഡ്: ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 234 പേർക്ക്

കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ വർധിച്ചുവരികയാണ്. ഇന്ന് മാത്രം 234 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 69 പേരിൽ 46 പേർക്കും രോഗബാധയേറ്റത് സമ്പർക്കത്തിലൂടെയാണ്. പതിനൊന്ന് പേരുടെ രോഗബാധ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ആലപ്പുഴയിൽ 51 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയേറ്റിരിക്കുന്നത്. 87 പേർക്കാണ് ഇന്ന് മാത്രം ആലപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 51 പേരിൽ 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 54 പേർക്ക്…

Read More

അകലാതെ ആശങ്ക ; സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്. 24 മണിക്കൂറിനകം 12104 സാമ്പിളുകള്‍ പരിശോധിച്ചു. 182050 പേര്‍ നിരീക്ഷണത്തിലുണ്ട്. 3694…

Read More

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ 8 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ രണ്ട് സ്റ്റാഫ് നേഴ്‌സുമാരും ഫാർമസിസ്റ്റുമാരും ഉൾപ്പെടും. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഗർഭിണിയെ ചികിത്സിച്ചത് ഈ താലൂക്ക് ആശുപത്രിയിലാണ്. താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലൂക്ക് ആശുപത്രി അടയ്ക്കുന്നത്. ഇന്നലെ ആലപ്പുഴ ജില്ലയിൽ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ…

Read More

കൊറോണ വൈറസ് വായുവിലൂടെ പകരും ; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന. വായു സഞ്ചാരം കുറവുള്ള ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരാം. മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കുന്നു.  

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ്…

Read More

കൊവിഡ്: സം​സ്ഥാ​ന​ത്ത് 14 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

സംസ്ഥാനത്ത് ഇന്ന് 14 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, സുല്‍ത്താന്‍ ബത്തേരി, മുള്ളംകൊല്ലി, എറണാകുളം ജില്ലയിലെ വാരാപ്പുഴ, തൃപ്പുണിത്തുറ മുന്‍സിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ തൃത്താല, ഷൊര്‍ണൂര്‍, തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ, അന്നമനട, കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍, ചെറുപുഴ, കൊല്ലം ജില്ലയിലെ ചവറ, കോട്ടയം ജില്ലയിലെ പാറത്തോട്, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. അതേസമയം ഒരു പ്രദേശത്തെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ…

Read More

സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷം ; 416 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,204 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 400 കടക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്നലെ മൂന്നൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 204 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായതെന്നാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. 123 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 51 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 35 ഐടിബിപി ജവാന്‍മാര്‍ക്കും സിഐഎസ്എഫ്, ബി എസ് എഫ്…

Read More