Headlines

നേവിസിന്റെ ഹൃദയം സ്പന്ദിച്ചു bതുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും ശനിയാഴ്ച വൈകീട്ട് നാല് പത്തിനാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ…

Read More

മലപ്പുറത്ത് വീണ്ടും വൻ കഞ്ചാവുവേട്ട: 40 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

  മലപ്പുറം: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മലപ്പുറത്ത് മൂന്നുപേർ അറസ്റ്റിൽ. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരാണ് പിടിയിലായത്. കാറിനുള്ളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി ലോറികളിലും ആഡംബര കാറുകളിലും രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ് കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി…

Read More

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പരിണിത ഫലമായിട്ടാണ് കേരളത്തില്‍ പരക്കെ മഴ. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയുള്ള…

Read More

ഭാരത് ബന്ദിന് തുടക്കം; കേരളത്തിലും ഇന്ന് ഹർത്താൽ; പൊതുഗതാഗതം സ്തംഭിക്കും

സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്തുടക്കം. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിന്റെ ഒന്നാം വാർഷികം. ഡൽഹി അതിർത്തിയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം പത്ത് മാസം പൂർത്തിയാകുന്ന ദിനം. ഭാരത് ബന്ദിന് സെപ്റ്റംബർ 27 തന്നെ തെരഞ്ഞെടുത്തത് ഈരണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് സംയുക്ത…

Read More

കോഴിക്കോട്ട് മക്കളുമായി കിണറ്റില്‍ ചാടി അമ്മയുടെ ആത്മഹത്യാ ശ്രമം; കുട്ടികള്‍ മരിച്ചു

കോഴിക്കോട്ട് മക്കളെ കിണറ്റില്‍ തള്ളിയിട്ട് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്താണ് സംഭവം. പേരാട് സ്വദേശിനിയായ സുബിനയാണ് മക്കളുമായി കിണറ്റില്‍ ചാടിയത്. കിണറ്റില്‍ വീണ രണ്ട് കുട്ടികളും മരിച്ചു. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്‌വിന്‍ (3) എന്നിവരാണ് മരിച്ചത്. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Read More

സത്രീകളുടെ വസ്ത്രം അലക്കണമെന്ന വ്യവസ്ഥയില്‍ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തി

  ബിഹാറില്‍ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ അവിനാഷ് കുമാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നിര്‍ദേശം. ബലാത്സംഗ ശ്രമത്തിന് ഇരയായ യുവതിയുള്‍പ്പെടെ ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചത്. പ്രതിയായ ലാലന്‍…

Read More

10 മാസം പിന്നിട്ട്​ കർഷകസമരം; നാളെ ഭാരത്​ ബന്ദ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ കർ​ഷക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ ഉ​പ​രോ​ധ​സ​മ​രം 10 മാ​സം പി​ന്നി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 26ന​്​ ​ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ്​ കോ​ഓ​ഡി​നേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചാ​ണ്​ അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ​തോ​ടെ അ​നി​ശ്ചി​ത കാ​ല ഉ​പ​രോ​ധ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്. സ​മ​രം 10 മാ​സം പി​ന്നി​ടു​ന്ന​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ഭാ​ര​ത്​ ബ​ന്ദ്​ ന​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​ വ​രെ​യാ​ണ്​ ബ​ന്ദ്. വി​വി​ധ…

Read More

സ്​കൂൾ തുറക്കൽ: സുരക്ഷക്ക്​ പൊലീസ്, സ്​റ്റേഷൻ ഹൗസ് ഓഫിസര്‍മാര്‍ സ്കൂളിലെത്തി പരിശോധിക്കണം -മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ​ക്ക് പു​റ​മേ പൊ​ലീ​സ് മേ​ധാ​വി​ക്കും നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി മു​ഖ്യ​മ​ന്ത്രി. എ​ല്ലാ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍മാ​രും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും സ്കൂ​ള്‍ മാ​നേ​ജ്മെൻറ്​ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച്​ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച​ ചെ​യ്യും. കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി‍െൻറ ഉ​ത്ത​ര​വാ​ദി​ത്തം പൊ​ലീ​സി​നാ​യി​രി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി‍െൻറ സ​ഹാ​യ​ം തേ​ടും. സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 20ന് ​മു​മ്പ്…

Read More

വീണ്ടും ഇരുട്ടടി; ഡീസൽ വില കൂട്ടി

കൊച്ചി: ജനങ്ങൾക്ക്​ ദുരിതം സമ്മാനിച്ച്​ വീണ്ടും ഡീസൽ വർധിപ്പിച്ചു. ലിറ്ററിന്​ 26 പൈസയാണ്​ വർധിപ്പിച്ചത്​. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 95.87 രൂപയാണ്​ വില. 103.42 രൂപയാണ്​ ഒരു ലിറ്റർ പെട്രോളിന്‍റെ വില. കൊച്ചിയിൽ ഡീസൽവില ലിറ്ററിന്​ 94.05 രൂപയും പെട്രോളിന്​ 101.48 രൂപയുമാണ്​ വില. മൂന്ന്​ ദിവസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ ഡീസൽ വില വർധിപ്പിക്കുന്നത്​. ആഗോള വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.84 ഡോളർ ഉയർന്നു. ബാരലിന്​ 78.09…

Read More

കേരളത്തിലടക്കം മാവോയിസ്റ്റ്​വേട്ട ശക്​തമാക്കാൻ കേ​ന്ദ്രം; അമിത്​ ഷായുടെ നേതൃത്വത്തിൽ ഇന്ന്​ മുഖ്യമന്ത്രിമാരുടെ യോഗം

ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ്​ ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പ​ങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ സുരക്ഷാ യോഗം വിലയിരുത്തും. ആന്ധ്രപ്രദേശ്​, ഛത്തീസ്​ഗഢ്​, ഝാർഖണ്ഡ്​, ഒഡീഷ, പശ്​ചിമബംഗാൾ, തെലങ്കാന, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പ​ങ്കെടുക്കുക. ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ജഗ്​മോഹൻ റെഡ്ഡി യോഗത്തിൽ പ​ങ്കെടു​ക്കില്ല. പകരം ആന്ധ്ര ആഭ്യന്തര മന്ത്രിയാകും യോഗത്തിനെത്തുക. സുരക്ഷ വിലയിരുത്തുന്നതിനൊപ്പം മാവോയിസ്റ്റ്​…

Read More