നടിയെ ആക്രമിച്ച കേസ്; വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ DGP യ്ക്ക് പരാതി നൽകി ബൈജു പൗലോസ്
നടിയെ ആക്രമിച്ച കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് പരാതി കത്തിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധി പറയുന്നതിന് ഒരാഴ്ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തനിക്കും നാലാം തീയതി വിശദാംശങ്ങൾ അടങ്ങിയ കത്ത് ലഭിച്ചിരുന്നുവെന്നും 33 പേർക്ക് കത്ത് കിട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് കെമാൽ…
