രാഹുല്‍ വിവാദം ഏറ്റില്ല, ശബരിമല സ്വര്‍ണക്കൊള്ള ബിജെപിക്ക് അനുകൂലമായി; തദ്ദേശ തിരഞ്ഞെടുപ്പില്‍ തരംഗമായി യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മൂന്നാം ഭരണമെന്ന എല്‍ഡിഎഫ് ലക്ഷ്യത്തിന് മങ്ങലേല്‍പ്പിക്കും. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഏറ്റ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും ഇടതുപക്ഷത്തിന് കരകയറാന്‍ എളുപ്പമാവില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍, സിപിഐഎം സംസ്ഥാന നേതൃത്വം ഇത് പാടേ തള്ളിക്കളയുകയായിരുന്നു. നാല് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലായി വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ച സംസ്ഥാനത്ത് വരാനിരിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ…
