Headlines

‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ…’: തിരഞ്ഞെടുപ്പിൽ വൈറലായ പാട്ടെത്തിയത് ഖത്തറിൽ നിന്ന്

തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിറ്റായ യു.ഡി.എഫിന്റെ പ്രചാരണ ഗാനം എഴുതിയത് ആരെന്നറിയാൻ പലർക്കും വലിയ ആകാംക്ഷയായിരുന്നു. പി.സി വിഷ്ണുനാഥ്‌ പാട്ടിലെ വരികൾ പാടിയതോടെ പാട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി. പാട്ട് എഴുതിയത് ആരാണെന്നോ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നോ അറിയില്ലെന്നായിരുന്നു അദേഹം പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും നാടാകെ ഉയർന്നുകേട്ട ഈ ഗാനത്തിന്റെ രചയിതാവ് ഖത്തറിലെ പ്രവാസി എഴുത്തുകാരനായ ജി.പി കുഞ്ഞബ്ദുല്ലയാണ് എന്നറിഞ്ഞതോടെ പ്രവാസ ലോകത്തും പാട്ട് തരംഗമായി. ബിസിനസ് സംരംഭവുമായി നാല് പതിറ്റാണ്ടായി ഖത്തർ…

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികൾ ഉൾപ്പെടെ ഒന്നുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഹോട്ടല്‍ പാര്‍ക്കിങ്ങിലെ ഗൂഢാലോചനയാണ് കേസില്‍ പ്രധാന തെളിവായി അന്വേഷണ സംഘം എത്തിച്ചിരുന്നത്. ​ഗൂഢാലോചന നടത്തിയതിന് പിന്നാലെ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു…

Read More

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. താഴേത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. ഇന്ന് ചേരുന്ന നേതൃയോഗത്തിൽ ജില്ലകളിൽ നിന്നുള്ള വോട്ട് കണക്കുകൾ ചേർത്തുവെച്ചുള്ള പരിശോധനയുണ്ടാവും. സർക്കാരിന്…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എയ്ക്ക് ഇന്ന് നിർണായകം. ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കും. ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. അതേസമയം രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണമെന്നറിയിച്ച് ഒരറിയിപ്പും വിവരവും കിട്ടിയിട്ടില്ലെന്ന് രാഹുൽ…

Read More

ആദ്യം എറിഞ്ഞിട്ടു; പിന്നെ അടിച്ചുനേടി; ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ധരംശാലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തീച്ചൂടില്‍ ഉരുകിവീണ് പ്രോട്ടീസ് മഞ്ഞുമല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പ്രോട്ടീസിനെ 7 വിക്കറ്റിനാണ് തകര്‍ത്തത്. 118 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ. ഒന്നാം ഓവറില്‍ തന്നെ അര്‍ഷദീപ് സിങ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട ഹര്‍ഷിത് ഏറ്റുപിടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ പതറി. അര്‍ധ സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഒറ്റയ്ക്ക് പൊരുതിയെങ്കിലും പ്രോട്ടീസ് പോരാട്ടം 117 ല്‍ തീര്‍ന്നു. പതിവുപോലെ അഭിഷേക്…

Read More

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 2.17നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന്…

Read More

മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അർജന്റീന ഫുട്ബോൾ താരം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. വൈകീട്ട് 3.30ന് ഫിറോസ് ഷാ…

Read More

തിരുവനന്തപുരത്ത് മേയർ ആകാൻ വി.വി രാജേഷ്; ആർ ശ്രീലേഖ ഡെപ്യൂട്ടി മേയർ ആയേക്കും

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷൻ്റെ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗവും കൗൺസിലറുമായ വി.വി. രാജേഷിനെ പരിഗണിക്കാൻ സാധ്യതയെന്ന് സൂചന. ശക്തമായ ഭരണമാറ്റത്തിന് ലക്ഷ്യമിട്ടാണ് മുതിർന്ന നേതാവായ രാജേഷിനെ മേയർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ പാർട്ടി തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. മേയർ സ്ഥാനാർത്ഥി: തിരുവനന്തപുരം കോര്‍പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ പ്രതിനിധീകരിക്കുന്ന വി.വി. രാജേഷ് നിലവിൽ പാർട്ടിയുടെ സംസ്ഥാന തലത്തിലെ പ്രധാന നേതാക്കളിൽ ഒരാളാണ്. സംഘടനാ മികവും ഭരണപരിചയവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ സുപ്രധാന…

Read More

സിഡ്‌നി ബോണ്ടി ബീച്ചിലെ വെടിവയ്പ്പ്; ഭീകരാക്രമണമായി പ്രഖ്യാപിച്ചു: ജൂത സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് സംശയം

സിഡ്‌നി (ഓസ്‌ട്രേലിയ): ലോകപ്രശസ്തമായ സിഡ്‌നി ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന വെടിവയ്പ്പിനെ അധികൃതർ ഭീകരാക്രമണം ആയി പ്രഖ്യാപിച്ചു. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി ഉയർന്നു. 30-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂതന്മാരുടെ എട്ട് ദിവസം നീണ്ടുനിൽക്കുന്ന സുപ്രധാന ആഘോഷമായ ഹനുക്കയുടെ ഭാഗമായി ബോണ്ടി ബീച്ചിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്. ഇസ്രായേൽ-ഹമാസ് സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ജൂത സമൂഹത്തെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും…

Read More

യു.എ.ഇയിൽ കനത്ത മഴ; കാലാവസ്ഥ മോശം, ഭക്ഷ്യ വിതരണത്തെ ബാധിച്ചു: ഡെലിവറികൾ വൈകുന്നു

ദുബായ്/അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ (യു.എ.ഇ.) വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളം ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഹോം ഡെലിവറി സേവനങ്ങൾക്ക് കാര്യമായ തടസ്സങ്ങൾ നേരിടുന്നു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതാണ് ഡെലിവറികൾ വൈകാൻ കാരണം. റെഡ് അലേർട്ട്: രാജ്യത്തിൻ്റെ പല മേഖലകളിലും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രധാന ഹൈവേകളിൽ പോലും ഗതാഗതം മന്ദഗതിയിലാവുകയും ചെയ്തു….

Read More