‘തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം RSS അജണ്ട; ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്’; എൻ കെ പ്രേമചന്ദ്രൻ
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന നിയമനിർമ്മാണമാണ്. തൊഴിലവകാശത്തെ കേന്ദ്രാവിഷ്കൃത പദ്ധതിയാക്കി മാറ്റുകയാണ്. ആർഎസ്എസിന്റെ അജണ്ടയാണ് പേര് മാറ്റത്തിന് പിന്നിലെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. രാജ്യന്തര ശ്രദ്ധ ആകർഷിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ബിജെപി അധികാരത്തിൽ എത്തിയത് മുതൽ പദ്ധതിയെ നശിപ്പിക്കാൻ ശ്രമമുണ്ടായി. 2005 ലെ പദ്ധതി 100…
