എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം. മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീനയാണ് വിജയിച്ചത്. കാസർഗോഡ് മംഗൽപ്പാടി പഞ്ചായത്തിലെ 24-ാം വാർഡ് മണിമുണ്ട യിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്. മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിക്ക് എതിരില്ല. മംഗൽപാടി പഞ്ചായത്ത് 24ാം വാർഡായ മണിമുണ്ടയിലാണ് ലീഗ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച സമീന എതിർ സ്ഥാനാർഥികളില്ലാത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ട വാർഡാണ് ഇത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന…
