‘ഒറ്റ പാർട്ടി മാത്രമേ എന്റെ ജീവിതത്തിൽ ഉള്ളൂ, പല തവണ പറഞ്ഞതാണ്; കോൺഗ്രസ് UDF ലക്ഷ്യം’; ശശി തരൂർ
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ എം പി. വിജയത്തിന് വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. കോൺഗ്രസ് UDF വിജയമാണ് ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളു. അത് പല തവണ പറഞ്ഞതാണ്.കേന്ദ്ര ബജറ്റിൽ പങ്കെടുക്കും. എന്താണ് കേരളത്തിന് ലഭിക്കുക എന്ന് നോക്കണം. എയിംസ് പണ്ടേ തന്ന വാഗ്ദാനം ആണ്. അത് പൂർത്തിയാക്കണം എന്നാണ് ആവശ്യം. എയിംസ് വരണം, ഒരു സംശയവും വേണ്ട. തീരദേശത്തെ സംരക്ഷിക്കാൻ പദ്ധതി വേണം. അത് പ്രധാനപ്പെട്ട…
