Headlines

ശബരിമല സ്വർണക്കൊള്ള; ജയറാമിനെ സാക്ഷിയാക്കാൻ ആലോചന, എസ്ഐടി മൊഴിയെടുത്തേക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ ആലോചന. കേസിൽ ജയറാമിനെ സാക്ഷിയാകുമെന്ന് എസ്ഐടി അറിയിച്ചു. ശബരിമലയിലെ ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ കൊണ്ട് പോയിരുന്നു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്. ഇതിനിടെ എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്….

Read More

ഡൽഹി സ്ഫോടനം: പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഇലക്ട്രീഷ്യൻ അറസ്റ്റിൽ. പുൽവാമ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ട് ആണ് അറസ്റ്റിലായത്. വൈറ്റ് കോളർ ഭീകര സംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ ഡോക്ടർമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. കഴിഞ്ഞദിവസം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെത്തി നിരവധി ആളുകളെ എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സർവകലാശാലയിലെ പന്ത്രണ്ടിലധികം…

Read More

‘ആസ്തി വർധന അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ’; പി വി അൻവറിന് എതിരായ ED നടപടി തുടരുന്നു

മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന് എതിരായ ഇ ഡി നടപടി തുടരുന്നു. ആസ്തി 16 കോടിയിൽ നിന്നും അഞ്ച് വർഷം കൊണ്ട് 64 കോടിയിലേക്ക് ഉയർന്നത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായെന്ന് സൂചന. എംഎൽപി ആക്ട് പ്രകാരമുള്ള തുടർ നിയമ നടപടികളിലേക്ക് ഇ ഡി കടക്കും. കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണ് ഇഡി. 2016ല്‍ 14.38 കോടി ആയിരുന്ന പി വി…

Read More

ഫ്രഷ് കട്ട് സംഘർഷം; കസ്റ്റഡിയിലെടുത്ത മുസ്ലീം ലീഗ് നേതാവിനെ വിട്ടയച്ചു, സമരസമിതി ചെയർമാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട് കട്ടിപ്പാറ ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുസ്ലീം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്മാനെയാണ് പോലീസ് വിട്ടയച്ചത്. സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ എവിടെയാണെന്ന് കണ്ടെത്താനാണ് ഹാഫിസിനെ കസ്റ്റഡിയിലെടുത്തത്. ബാബുവിന് എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിൽ എടുത്ത ഹാഫിസ് റഹ്മാനെ ഇന്ന് പുലർച്ചയോടെയാണ് വിട്ടയച്ചത്. സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ താമരശ്ശേരി…

Read More

ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ, വീട്ടമ്മ മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

പത്തനംതിട്ട കോഴഞ്ചേരിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചതിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ആങ്ങമൂഴി സ്വദേശി മായ ആണ് മരിച്ചത്.ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ അടിയന്തരഘട്ടത്തിലാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയതെന്നാണ് കോഴഞ്ചേരി എംജിഎം മുത്തൂറ്റ് ഹോസ്പിറ്റൽസ് പിആർഒയുടെ വിശദീകരണം. സങ്കീർണ്ണതകൾ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും വിശദീകരണം.

Read More

ശബരിമലയിൽ ദർശനം നടത്തിയത് 6 ലക്ഷം തീർഥാടകർ; ഇന്നും ഭക്തജന പ്രവാഹം

ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ എട്ടാം ദിവസമായ ഇന്നും തീർഥാടകരെ കൊണ്ട് നിറഞ്ഞ് സന്നിധാനം. ഇന്നലെ എൺപതിനായിരത്തിലധികം പേരാണ് ദർശനം നടത്തിയത്. ഇതുവരെ 6 ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി. ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക. ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി…

Read More

‘മന്ത്രിമാർ അറിയാതെ സ്വർണക്കൊള്ള നടക്കില്ല, കടകംപള്ളിയിലേക്കും വാസവനിലേക്കും അന്വേഷണമെത്തും’; കെ മുരളീധരൻ

മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി എൻ വാസവനിലേക്കും അന്വേഷണം എത്തും. ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പാളികൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു…

Read More

റഷ്യ-യുക്രെയ്ൻ യുദ്ധം: ‘അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ല’; ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്‌നുള്ള അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്. കരട് കരാറിലെ വ്യവസ്ഥകളെപ്പറ്റി യൂറോപ്പ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ട്രംപിന്റെ മലക്കംമറിച്ചിൽ. ഇന്ന് കരട് കരാറിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, യുക്രെയ്ൻ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ജനീവയിൽ യോഗം ചേരും. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ…

Read More

കോഴിക്കോട് അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം സ്ത്രീ മരിച്ചു

കോഴിക്കോട് വീണ്ടും അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. പയ്യോളി സ്വദേശിനിയായ 58കാരിയാണ് മരിച്ചത്. പയ്യോളി തോലേരി ചൂരക്കാട് വയല്‍ നിടുംകുനി സരസു ആണ് മരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് അസുഖം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വാര്‍ധക്യസഹജമായിട്ടുള്ള മറ്റ് അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിന്റെ പത്തനംതിട്ടയിലെ ഇടപാടുകളില്‍ വിശദ അന്വേഷണവുമായി എസ്‌ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ പത്തനംതിട്ടയിലെ ഇടപാടുകളില്‍ വിശദ അന്വേഷണവുമായി എസ്‌ഐടി. പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണം, സ്ഥാപനങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടോ എന്നതിലാണ് പ്രധാന പരിശോധന. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സന്നിധാനത്തെ മുഴുവന്‍ വിവരങ്ങളും എസ്‌ഐടി പരിശോധിക്കും. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തിയിരുന്നു. 12 മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില…

Read More