Headlines

പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

ആലപ്പുഴയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി. ബാറ്ററിയിൽ നിന്ന് ലീക്ക് ഉണ്ടായതാണ് അപകട കാരണമെന്ന് സംശയം.ഹൗസ്‌ബോട്ടിന്റെ ഉള്ളിൽ അപകടകരമായി ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം. സിലിണ്ടർ മർദ്ദം മൂലം പൊട്ടിതെറിക്കാൻ സാധ്യതയുള്ള നിലയിലാണ്.

Read More

ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചു; പിന്നിൽ അഞ്ച് ഡോക്ടർമാർ

ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി വിവരം. സംഘത്തിലെ അഞ്ച് ഡോക്ടേഴ്സ് ചേർന്നാണ് പണം സ്വരൂപിച്ചത്. രണ്ട് വർഷം കൊണ്ട് സ്ഫോടകവസ്തുക്കളും റിമോട്ട്-ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിച്ചു. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ നിന്നാണ് അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചത്. റഷ്യയിൽ നിന്നുൾപ്പെടെയുള്ള ആയുധങ്ങൾ വൈറ്റ് കോളർ ഭീകര സംഘം ശേഖരിച്ചതായും ഡോക്ടർ മുസമ്മിൽ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനായി നിർണായകമായ ഇടപെടലുകൾ നടത്തിയത് നേരത്തെ അറസ്റ്റിലായ സംഘത്തിലെ വനിതാ ഡോക്ടറായ ഷ​ഹീൻ ഷഹീദ് ആണെന്ന്…

Read More

ശ്വാസംമുട്ടി ഡൽഹി: മലിനീകരണ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു, വർക്ക് ഫ്രം ഹോം പരിഗണനയിൽ

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 400 ന് മുകളിലെത്തി. 39 വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളിൽ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400 ന് മുകളിലാണ്. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. രണ്ടാം ഘട്ടത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ ഏർപ്പെടുത്താനാണ് തീരുമാനം. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും….

Read More

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം; സുപ്രീംകോടതിയിൽ ഹർജി

തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബർ 17നാണ് പാലിയേക്കരയിൽ ടോൾ പിരിവ് പുന​രാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ…

Read More

‘പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയും’; CPIM മുൻ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി

പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണന് ഭീഷണി. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നാണ് ഭീഷണി. വി ആർ രാമകൃഷ്ണനും, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജംഷീറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. ഏറെ കാലമായി പാർട്ടി പ്രവർത്തകനും ഏരിയ സെക്രട്ടറിയും ആയിരുന്നു രാമകൃഷ്ണൻ. പാർട്ടിയിൽ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് രാമകൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായത്. പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ജംഷീറിന്റെ ഭീഷണി ഉണ്ടായത്. ആര് വന്ന് പറഞ്ഞാലും സ്ഥാനാർഥിത്വത്തിൽ നിന്ന്…

Read More

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ; സംഭവം പാലക്കാട്

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഐഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പ്രദേശവാസികളിൽ പലരും രാവിലെ ശിവനെ കണ്ടിരുന്നു. താത്ക്കാലികമായി കെട്ടിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ശിവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ അവിവാഹിതനാണ്. ശിവനും സഹോദരങ്ങളും അമ്മയുമാണ് വീട്ടിലുളളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.

Read More

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ചേകാടി യുപി സ്കൂളിലെ 38 പേർ ആശുപത്രിയിൽ

വയനാട് പുൽപ്പള്ളി ചേകാടി ഗവ.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് പരാതി.കണ്ണൂരിൽ നിന്ന്‌ വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 20 വിദ്യാർത്ഥികൾ ഉൾപ്പെടെ 38 പേർ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read More

ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ NIA

തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ. ഒളിവിൽ കഴിയാൻ സഹായിച്ചത് പിഎഫ്ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. ഇവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എൻഐഎ. ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിൽ പതിനാല് വർഷമാണ് സവാദ് ഒളിവിൽ കഴിഞ്ഞത്. കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 18 പേർക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ…

Read More

SIR നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല; നോയിഡയിൽ BLOമാർക്കെതിരെ കേസ്; 181 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകും

ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ബിഎൽഒമാർക്ക് എതിരെ കേസ്. 60 പേർക്ക് എതിരെയാണ് കേസ്. ഏഴ് സൂപ്പർവൈസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നോയിഡയിലെ 181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ട്‌. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. ബി‌എൽ‌ഒമാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താൻ കളക്ടർ നിർദ്ദേശം നൽകി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് നിർദ്ദേശം നൽകിയത്. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്ത ബി എൽ ഓ മാരുടെ ദിവസവേതനം റദ്ദാക്കാനും തീരുമാനിച്ചു….

Read More

മഴ ശക്തമായേക്കും; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റിന് സാധ്യത

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യുഎഇ നൽകിയ സെൻ-യാർ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ…

Read More