രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെക്കന്‍ ഗസയിലെ റഫ ഇടനാഴി ഇന്ന് തുറക്കും. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഗസ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. (Israel confirms Gaza’s Rafah Crossing will reopen today).ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി രണ്ടു വര്‍ഷം അടച്ചിട്ടതിന് ശേഷമാണ് തുറക്കുന്നത്. ഗസ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി . ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീന്‍കാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറന്‍സ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക. യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീന്‍കാരെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താന്‍ അനുവദിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.42,000 പേരാണ് പലായനം ചെയ്തത്. ഇസ്രയേല്‍ ഈജിപ്ത് ഉദ്യോഗസ്ഥരാണ് ചെക് പോസ്റ്റ് നിയന്ത്രിക്കുക. യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ മേല്‍നോട്ടം വഹിക്കും. അടിയന്തര ചികിത്സ കാത്തിരിക്കുന്ന 50 രോഗികള്‍ക്ക് മുന്‍ഗണന ലഭിക്കും. ബന്ദികളാക്കിയവരുടെ അവസാന മൃതദേഹവും കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഇടനാഴി തുറക്കാന്‍ ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയത്.
രണ്ട് വര്‍ഷത്തിന് ശേഷം തെക്കന്‍ ഗസയിലെ റഫ ഇടനാഴി ഇന്ന് തുറക്കും; ഗതാഗതം കടുത്ത നിയന്ത്രണങ്ങളോടെ







