‘ബജറ്റ് അല്ല കേരളത്തോടുള്ള സാമ്പത്തിക ചതി’;കേന്ദ്രത്തിനെതിരെ എം എ ബേബി
നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഏറ്റവും വലിയ തട്ടിപ്പ് വിബി ജി റാം ജി പദ്ധതിയിലാണ്. 60 – 40 ആണ് കേന്ദ്ര – സംസ്ഥാന വിഹിതം.സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണിത്. കേന്ദ്രം ഒറ്റക്ക് പണം ചെലവാക്കുമ്പോൾ ചെറിയ തുകയാണ് പ്രഖ്യാപിച്ചിരുന്നത്, ഇപ്പൊൾ 94000 കോടി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.എയിംസ്, വിഴിഞ്ഞം എന്നിവയ്ക്ക് പണം ഇല്ല പകരം ആമ പദ്ധതിക്ക് പണം മാറ്റിവെച്ച് കേരളത്തെ…
