വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി. 49 രൂപയാണ് കൂട്ടിയത്. ഒരു സിലിണ്ടറിന്റെ വില 1147 ആയി. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്.
ഇന്ന് ബജറ്റ് വരാനിരിക്കെയാണ് വില വര്‍ധന. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനയും കുറവും ഉണ്ടായിട്ടുണ്ട്.







