Headlines

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം പ്രാദേശിക നേതാവ് ഐപി ബിനുവിന് ജാമ്യം

 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാവ് ഐപി ബിനുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ ജാമ്യം ലഭിക്കുന്നവരുടെ എണ്ണം 24 ആയി.

 

 

67 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഒന്‍പത് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശത്തിന് വഴിവെക്കും. നാളെ വിധി പറഞ്ഞ ജഡ്ജിയെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ആക്രമണം നടത്തിയത് എന്നായിരുന്നു ഇഡി നിലപാട്.

 

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റകൃത്യം ഗുരുതരമാണെന്നത്തില്‍ തര്‍ക്കമില്ലന്നാണ് കോടതി നിലപാട്. എന്നാല്‍, 67 ദിവസം പിന്നിട്ടു. തെളിവുകള്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാകാറായതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്ന് പറഞ്ഞ കോടതി പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യ വധശ്രമം നിലനില്‍ക്കില്ലല്ലോ എന്നും ചോദിച്ചിരുന്നു.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആകെ 25 പ്രതികളാണുള്ളത്.