Headlines

‘ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല, പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണം’; പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയില്‍

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയില്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദത്തിനെതിരെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇന്ത്യ ഭീകരവാദത്തെ വച്ചു പൊറുപ്പിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള തലത്തില്‍ സംവിധാനം വേണമെന്നും ഇതിനായി ഒരു ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറഞ്ഞു. നിര്‍ണായക സാങ്കേതിക വിദ്യകള്‍ മനുഷ്യ കേന്ദ്രീകൃതമാകണം…

Read More

പാലത്തായി കേസ്; ‘ എസ്ഡിപിഐ വിഷയം വിവാദമാക്കിയത് പ്രതി ഹിന്ദുവായതിനാല്‍’; വിവാദ പരാമര്‍ശവുമായി സിപിഐഎം നേതാവ്

പാലത്തായി കേസില്‍ വിവാദപരാമര്‍ശവുമായി സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്‍. പീഡിപ്പിക്കപ്പെട്ടത് മുസ്ലിം ആയതുകൊണ്ടും പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടും ആണ് എസ്ഡിപിഐ വിഷയം വിവാദമാക്കിയത് എന്നും ഉസ്താദുമാര്‍ പീഡിപ്പിക്കുമ്പോള്‍ ഈ വിവാദങ്ങള്‍ കാണുന്നില്ലെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാത്രി പാനൂരില്‍ വച്ചായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം. കേസില്‍ സിപിഎം മാത്രമാണ് പെണ്‍കുട്ടിക്ക് ഒപ്പം നിന്നത് എന്നും എസ്ഡിപിഐ വിവാദമുണ്ടാക്കാന്‍ ആണ് ശ്രമിച്ചതും എന്ന് പറയുന്നതിനിടയില്‍ ആയിരുന്നു ഈ വാക്കുകള്‍. ലീഗിനും…

Read More

പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു. പിതാവിന്റെ അനാരോഗ്യത്തെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസ് മന്ഥന അപകടനില തരണം ചെയ്തു. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ വച്ചാണ് സ്മൃതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹച്ചടങ്ങുകള്‍ക്കിടെ ഇന്ന് രാവിലെയാണ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. ഇന്ന് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകാന്‍ തുടങ്ങി. റിസ്‌ക്…

Read More

‘ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം’; ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമായി തുടരുന്നതിനിടെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമായി തുടരുന്നു. ഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായുമലിനീകരണം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു ഇന്ത്യ ഗേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. 39 വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളില്‍ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400ന് മുകളില്‍ ആയ പശ്ചാത്തലത്തിലായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം. ‘ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം, ആരും എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. വായു മലിനീകരണം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍…

Read More

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു

കോട്ടയം: എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

Read More

‘പി രാജീവിന്‍റെ ഓഫീസിൽ നിന്ന് വിളിച്ചെന്ന കാരണത്താൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി’; ആരോപണവുമായി കോൺഗ്രസ്, വരണാധികാരിയെ മാറ്റണമെന്ന് ആവശ്യം

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ മായാ ജോസിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം ഡിവിഷനിലെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് കാരണം വരണാധികാരുടെ രാഷ്ട്രീയ താൽപര്യമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മന്ത്രി പി രാജീവിൻ്റെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന കാരണം പറഞ്ഞാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ്…

Read More

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല; ജസ്റ്റിസ് ബി ആര്‍ ഗവായ്

രാഷ്ട്രപതിയുടെ റഫറന്‍സില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ല. ഓരോ തര്‍ക്കവും വ്യത്യസ്തമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി പറഞ്ഞു. ഇന്നാണ് ഗവായ് ചുമതലയൊഴിയുന്നത്. അതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിരമിച്ച ശേഷം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ്…

Read More

എസ്ഐആർ ജോലി സമയത്ത് തീർത്തില്ല: 60 ബിഎൽഎമാർക്കും ഏഴ് സൂപ്പർവൈസർമാർക്കുമെതിരെ പൊലീസ് കേസ്; നടപടി നോയിഡ കളക്‌ടറുടെ നിർദേശപ്രകാരം

ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച വരുത്തിയ ബിഎൽഒമാർക്ക് എതിരെ കേസ്. നോയിഡയിലെ 60 ബിഎൽഒമാർക്കെതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് കേസെടുത്തത്. കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ബിഎൽഒമാർ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് ഈ നടപടി. കേരളത്തിൽ പയ്യന്നൂരിലാണ് ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത്….

Read More

‘കണ്ണൂരിലേത് സിപിഎം കാടത്തം, സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു’; സിപിഎമ്മിനെതിരെ വിഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സപിഎം ഭീഷണിപ്പെടുത്തുന്നതെന്നും സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുന്നു, യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ട്. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു. കൂടാതെ കണ്ണൂരിലേത് എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണെന്നും സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി ഗോവിന്ദനുമാണോ…

Read More

ഒരു കേസിലും തനിക്ക് സർക്കാരിൽ നിന്ന് സമ്മർദം ഉണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്; ‘വിരമിക്കലിനുശേഷം ഔദ്യോഗിക പദവി വഹിക്കില്ല’

ദില്ലി: ഒരു കേസിലും തനിക്ക് സർക്കാരിൽ നിന്ന് സമ്മർദം ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. ‌വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായ് പറഞ്ഞു. ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബിആർ ​ഗവായുടെ പ്രതികരണം. കൊളിജീയത്തിനെതിരെ പല ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സുതാര്യമായ സംവിധാനമാണിത്. ഹൈക്കോടതി കൊളിജീയത്തിൻ്റെ അടക്കം റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. മികച്ച സംവിധാനമാണിത്. തൻ്റെ കാലത്ത് സർക്കാർ തിരിച്ചയച്ച പേരുകൾ…

Read More