Headlines

ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് ജയം

ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. ഈ രണ്ട്‌ വാർഡുകളിൽ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ UDF പത്രിക അംഗീകരിച്ചു. UDF സ്ഥാനാർഥി ലിവ്യ…

Read More

ജഷീർ എല്ലാ കാലത്തും പാർട്ടിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ആൾ; നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടി: ഒ ജെ ജനീഷ്

കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ ശ്രമം.ജഷീർ പള്ളിവയലിന്റെ വിമത സ്ഥാനാർത്ഥിത്വത്തിൽ ഇന്ന് പരിഹാരം ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. ജഷീർ എല്ലാ കാലത്തും പാർട്ടിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ആളാണ്. ജഷീറിന്റെ പ്രശ്നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ…

Read More

പാകിസ്താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം; വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു

പാകിസ്താനിലെ പെഷവാർ അർഥസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു. ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. ഭീകരവാദികൾ സൈനികാസ്ഥാനത്തിനകത്തേക്ക് കയറിയതായി വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. രണ്ട് ചാവേർ ആക്രമണമാണ് നടന്നത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ട് അക്രമികളെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി പെഷവാർ പോലീസ് മേധാവി പറഞ്ഞു. ആക്രമണത്തിൽ നാല് പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. പ്ര​ദേശം…

Read More

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്ത് പദവിയിൽ തുടരും. ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് സുപ്രീംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലെ പെറ്റ്വാർ ഗ്രാമത്തിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് ഹിസാറിലെ…

Read More

ചാഞ്ചാട്ടം നില്‍ക്കുന്നില്ല; സ്വര്‍ണവില ഇന്ന് താഴേക്ക്; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 91760 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11470 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. നവംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസം പവന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സംസ്ഥാനത്തും സ്വര്‍ണവില ഈ രീതിയില്‍ ചാഞ്ചാടാന്‍ കാരണമാകുന്നത്. ഈ മാസത്തിന്റെ…

Read More

‘ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചു’; തൃശ്ശൂർ മേയർ എം കെ വർഗീസ്

ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂർ മേയർ എം കെ വർഗീസ്. സ്വന്തം ഡിവിഷനിൽ ആര് ജയിക്കണമെന്ന ചോദ്യത്തിന് തന്റെ കുടുംബം കോൺഗ്രസ് കുടുംബമെന്ന് എം കെ വർഗീസിന്റെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മേയർ സൂചന നൽകി. അപ്പുറത്തും ഇപ്പുറത്തും 24 പേരും ആയപ്പോൾ താൻ നിർണയിക്കും ആര് മേയർ ആകുമെന്ന്. അങ്ങനെ സാഹചര്യം വന്നുപോയതാണെന്ന് എംകെ വർഗീസ് പറഞ്ഞു. താൻ കോൺഗ്രസുകാരനാണെങ്കിലും നാടിന് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഭരണം ഇടതുപക്ഷത്തിന്റെ കൂടെയാണ്. അപ്പോൾ…

Read More

ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; ഉടൻ വിട്ടയക്കും

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തിയത് തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയിൽവേ പൊലീസ്. കേസുമായി ബന്ധപ്പെട്ട് തന്നിൽ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈൽ ഫോണും വിട്ട് കിട്ടണമെന്നാണ് ആവശ്യം. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു. രണ്ട് ബാഗ്, 76000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വിട്ട് കിട്ടേണ്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് തടഞ്ഞു വെച്ചത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്…

Read More

സുപ്രിംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജസ്റ്റിസ് സൂര്യകാന്ത്

ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് സുപ്രിംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാനയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത് കഠിനാധ്വാനത്തിനും തൊഴില്‍ നൈതികതയ്ക്കും പേരുകേട്ട വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ പെറ്റ്വാര്‍ ഗ്രാമത്തില്‍ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത്…

Read More

മലചവിട്ടിയത് ഏഴ് ലക്ഷം ഭക്തർ; തിരക്കുമായി ബന്ധപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്.ഇന്നലെ 79,575 പേരാണ് മലചവിട്ടിയത്. ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു.ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവദിച്ചിരുന്നു. വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ്…

Read More

SIR നടപടികൾ വൈകിപ്പിക്കുന്നു; ഉത്തർപ്രദേശിൽ BLOമാർക്കെതിരെ വീണ്ടും നടപടി; അഞ്ച് പേർക്കെതിരെ കേസ്

എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ കേസെടുത്തു. 42 ബിഎൽഒമാരുടെ വേതനം തടഞ്ഞു. ബഹ്‌റൈച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെ കേസെടുത്തിരുന്നു. നോയിഡയിലെ 181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ബഹ്റൈച്ചിൽ രണ്ട് ബിഎൽഒമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്‌ഐആർ രണ്ടാം ഘട്ടം പുരോ​ഗമിക്കുകയാണ്. എന്യുമറേഷൻ‌ ഫോം വിതരണത്തിന്റെയും ശേഖരണത്തിനും…

Read More