Headlines

‘രാഹുൽ പാർട്ടിക്ക് പുറത്താണ്, പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല’; അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ പാർട്ടിക്ക് പുറത്താണ്. പിന്നെ പ്രചാരണത്തിന് ഇറങ്ങുന്നത് ശെരിയല്ല. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് പുറത്തുവന്ന പുതിയ തെളിവുകൾ. ഇരയായ പെൺകുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്നതിനൊപ്പം ക്രൂരമായി അധിക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ വീണ്ടും പുറത്തുവന്നിരുന്നു. പെൺകുട്ടി വൈകാരികമായപ്പോൾ നാടകം കളിക്കരുതെന്നാണ് രാഹുൽ പരിഹസിക്കുന്നത്….

Read More

‘കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല’; കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. നടപടിയെടുക്കേണ്ടത് ഗവണ്‍മെന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്് പുറത്താണ്. സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാനുള്ള സാഹചര്യമുണ്ട്. ഇതൊക്കെ പരിശോധിച്ച് എന്താണ് നടപടിയെന്ന് വച്ചാര്‍ സര്‍ക്കാര്‍ തീരുമാനിക്കണം. അതിനു പകരം സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ ബാക്കിയുള്ളവരെ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദികളിൽ സജീവം; ഞാനുമായി വേദി പങ്കിട്ടത്, ഇറക്കി വിട്ടാൽ കുട്ടികളെ ബാധിക്കുമായിരുന്നു’; വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി. ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു. സാധാരണ രാഷ്ട്രീയ വിഷയം മാത്രമല്ല. കോൺഗ്രസ് നേതൃത്വം ഒളിഞ്ഞു കളിക്കുന്നു. സസ്പെൻഷൻ പ്രഖ്യാപനം വെറുതെയാണ്. കോൺഗ്രസ് വേദികളിൽ രാഹുൽ സജീവമാണ്.എം എൽ എ സ്ഥാനം രാജിവയ്ക്കണമോ എന്ന് രാഹുൽ തീരുമാനിക്കട്ടെ. ഞാനുമായി വേദി പങ്കിട്ടു. ഒന്നുകിൽ ഇറക്കി വിടണം. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങി പോണം. ഇറക്കി വിട്ടാൽ അത് കുട്ടികളെ ബാധിക്കും. കുട്ടികളെ ഓർത്താണ് അന്ന് ഞങ്ങൾ ഇറങ്ങി…

Read More

സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു; വിദഗ്ധസമിതിയുടേത് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട്, സുമയ്യ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നതെന്ന് സുമയ്യ. കഴിഞ്ഞ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. രണ്ടുമാസം മുമ്പ് ഇത് സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല. അപേക്ഷ പോലും ഡയറക്ടർ ഇപ്പോഴാണ് കണ്ടതെന്നാണ് പറഞ്ഞത്. 2 -ാം തീയതി റിപ്പോർട്ട് നൽകാം എന്ന് ഇപ്പോൾ പറയുന്നു . പക്ഷെ അതിൽ വിശ്വാസം ഇല്ലെന്നും സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്നും സുമയ്യ വ്യക്തമാക്കി. വിദഗ്ധസമിതി…

Read More

ഹരിത ചട്ടലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലക്സ് പിടിച്ചെടുത്തു

ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പ്രിന്റിങ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ…

Read More

ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി

ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗ് റൺവേക്ക് പകരം ടേക് ഓഫ്‌ റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗ് സമയത്ത് മറ്റ് വിമാനം റൺവേയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അരിയാന അഫ്ഗാൻ വിമാനത്തിനാണ് പിഴവുണ്ടായത്. വിമാനത്തിന് 29L റൺവേയിൽ ഇറങ്ങാനാണ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നത്. എന്നാൽ, പൈലറ്റ് വിമാനം 29R റൺവേയിൽ ഇറക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.06 ഓടെയാണ് സംഭവം….

Read More

ചർച്ചകളിൽ അയയാതെ വിമതർ; തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഏഴ് ഇടത്ത് കോൺഗ്രസ് വിമതർ

സംസ്ഥാനത്ത് കൊല്ലം ഒഴികെയുളള എല്ലാ നഗരസഭകളിലും മുന്നണികളെ അലട്ടി വിമതശല്യം. തൃശൂർ കോർപ്പറേഷനിൽ മൂന്ന് മുന്നണികളും വിമത ഭീഷണി നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് എൽഡിഎഫിനും യൂഡിഎഫിനും വിമത ശല്യമുണ്ട്. സംസ്ഥാനത്തെ ആറ് നഗരസഭകളിൽ അഞ്ചിടത്തും മുന്നണികൾക്ക് ഭിഷണിയുയർത്തി വിമതർ സ്ഥാനാർഥിത്വത്തിൽ ഉറച്ച് നിൽക്കുകയാണ്. പത്രിക പിൻവലിക്കുന്നതിനുളള സമയപരിധി കഴിഞ്ഞിട്ടും എല്ലാവരെയും പിന്മാറ്റാൻ സാധിച്ചിട്ടില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് അഞ്ചിടത്തും വിമതശല്യമുണ്ട്. ഉളളൂർ, ചെമ്പഴന്തി, വാഴോട്ടുകോണം,കാച്ചാണി, വിഴിഞ്ഞം വാർഡുകളിലാണ് സിപിഐഎമ്മിൻെറ വിമതർ…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം സമരം ചെയ്തത് ബിജെപി; തടയാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം തടഞ്ഞു’: ബിജെപി

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട് എന്ന് വെളിവാക്കുന്ന തെളിവുകളാണ് പുറത്തുവന്നതെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ബിഎൻസി ചട്ട പ്രകാരം സ്വയം കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണിത്. പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല?. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി, അപമാനിച്ചു ഇതിനെല്ലാം പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാത്തതിൽ സംശയങ്ങൾ ഉണ്ട്. പിണറായി സർക്കാരും കോൺഗ്രസ്സുമായുള്ള അഡ്ജസ്റ്റ്…

Read More

സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിയ്ക്ക് ദാരുണാന്ത്യം

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന പ്രശാന്താണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല. 15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ),…

Read More

കട്ടപ്പനയിൽ കോൺഗ്രസിന് 4 വിമതർ; ആറ് പേർ പത്രിക പിൻവലിച്ചു

ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമതർ. 6, 23,31, 33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 10 ഡിവിഷനുകളിൽ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചു. ആറാം വാർഡിൽ മുൻ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറൽ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാർഡ് 24ൽ മുൻ വൈസ് ചെയർമാൻ കെജെ ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും. 33…

Read More