Headlines

വനത്തിൽ നിന്നും നാട്ടിലിറങ്ങി ഭീതി പരത്തി കൊണ്ടിരിക്കുന്ന കടുവയെ ട്രാക്ക് ചെയ്തെന്ന് നിഗമനം

മാനന്തവാടി.വനത്തിൽ നിന്നും നാട്ടിലിറങ്ങി ഭീതി പരത്തി കൊണ്ടിരിക്കുന്ന കടുവയെ ട്രാക്ക് ചെയ്തെന്ന് നിഗമനം. കഴിഞ്ഞ അർധരാത്രിയിൽ പുതിയിടം റോഡിൽ കാർ യാത്രികർ കടുവയെ കണ്ടു. തുടർന്ന് വനം വകുപ്പധികൃതർ എത്തി കാൽപ്പാടുകൾ പരിശോധിച്ചു.ഇതിൻ്റെ പാത പിന്തുടർന്നാണ് അന്വേഷണം. ജനവാസ കേന്ദ്രത്തിൽ കടുവയുണ്ടന്നാണ് നിഗമനം. ഇതിനിടെ പ്രദേശത്ത് സംഘർഷമുണ്ടായി. വനപാലകരും നാട്ടുകാരും വാക്ക് തർക്കമുണ്ടാവുകയും സംഘർഷിത്തിലെത്തുകയും ചെയ്തു. 19 ദിവസത്തിനിടെ കുറുക്കന്മൂല, പാൽവെളിച്ചം, പയ്യമ്പള്ളി ഭാഗത്ത് നിന്ന് 18 വളർത്ത് മൃഗങ്ങളെയാണ് വന്യ ജീവി കൊന്നത്. നിസഹായരായ വനപാലകരും…

Read More

തിരുനെൽവേലിയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു

തമിഴ്‌നാട് തിരുനെൽവേലിയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുകയാണ്. വലിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി, നിയമന ഉത്തരവ് നേരിട്ട് കൈമാറി മന്ത്രി

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനാ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു മന്ത്രി കെ രാജൻ പുത്തൂരിലെ പ്രദീപിന്റെ വസതിയിൽ നേരിട്ടെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യു വകുപ്പിലാണ് നിയമനം എംകോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉത്തരവും മന്ത്രി കൈമാറി

Read More

നടിയെ ആക്രമിച്ച കേസ്: സുപ്രീം കോടതിയിലെ ഹർജി ദിലീപ് പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ദിലീപ് പിൻവലിച്ചു. കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. നേരത്തെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു ഇതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൻ താൻ ഇരയാണെന്നും ക്വട്ടേഷൻ സംഘം തന്നെ കുടുക്കിയതാണെന്നുമായിരുന്നു ദിലീപിന്റെ വാദം. ഇന്ന് വാദം കേൾക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ദിലീപ് ഹർജി പിൻവലിച്ചത്.

Read More

തരൂർ പാർട്ടിക്ക് എതിരല്ല, വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകാം; പിന്തുണയുമായി ചെന്നിത്തല

ശശി തരൂരിനെതിരായ വിമർശനങ്ങൾ കോൺഗ്രസിൽ ശക്തമാകുമ്പോൾ പിന്തുണയുമായി രമേശ് ചെന്നിത്തല. തരൂർ പാർട്ടിക്ക് എതിരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ല. പല കാര്യങ്ങളിലും തരൂരിന് സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ട്. അത് പാർട്ടിക്ക് എതിരല്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിഷയത്തിലടക്കം തരൂരിന്റെ നിലപാടാണ് ശരിയെന്ന് പിന്നീട് തെളിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ തരൂരിന് അച്ചടക്കം ബാധകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. അച്ചടക്കമില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണം. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നും രാമചന്ദ്രൻ പറഞ്ഞു…

Read More

ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവെച്ച് വളർച്ചക്കായി മുന്നേറണം: മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവുമായി തരൂർ

ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളർച്ചക്കായി മുന്നേറണമെന്ന് ശശി തരൂർ എംപി. കെ റെയിലിനെ പിന്തുണച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് ശശി തരൂർ പ്രതികരിച്ചത് അതേസമയം ശശി തരൂരിന് പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തുവന്നു. തരൂർ പാർട്ടിക്ക് എതിരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ല. പല കാര്യങ്ങളിലും തരൂരിന് സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ട്. അത് പാർട്ടിക്ക് എതിരല്ല….

Read More

പി ജി ഡോക്ടർമാരുടെ സമരം: ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പി ജി ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാനായി ചർച്ച നടത്തിയെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യമന്ത്രിയുമായി സംസാരിച്ച് സമരം അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞത്. സംഘടന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന ചില മാധ്യമങ്ങളിലെ വാർത്ത അടിസ്ഥാന രഹിതമാണ് അസോസിയേഷന്റെ ചില അംഗങ്ങൾ നിവേദനം നൽകാൻ വരുന്നു എന്നറിയിച്ചാണ് ഓഫീസിലെത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം പിൻവലിക്കുന്നു എന്നായിരുന്നു പിഡി ഡോക്ടർമാരുടെ സംഘടന പറഞ്ഞിരുന്നത്. ഇന്ന് മുതൽ ഇവർ ജോലിയിൽ…

Read More

കോഴിക്കോട് യുവാവ് യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി; പിന്നാലെ യുവാവും തീ കൊളുത്തി

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. പെൺകുട്ടി അലറിക്കരഞ്ഞതിന് പിന്നാലെ യുവാവും തന്റെ തലവഴി പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇരുവരുടെയും നില അതീവ ഗുരുതരമാണ്.

Read More

കുറുക്കൻമൂലയിലെ കടുവയെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം; നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കുറുക്കൻമൂലയിലെ കടുവ ജന വാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ച രണ്ട് വളർത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടതായി നാട്ടുകാർ. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായി. കടുവയെ പിടികൂടാനുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിവരം അറിയിച്ചിട്ടും ഒരുത്തനും വന്നിട്ടില്ല; ഞങ്ങളാണ് ഇറങ്ങിയത്. മുളക്കൊമ്പ് പോലുമില്ലാതെയാണ്…

Read More

നടന്‍ വിക്രത്തിന് കൊവിഡ്; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

ചലച്ചിത്രതാരം വിക്രം കൊവിഡ് പോസിറ്റീവ് ) ആയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം. സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ഒടുവിലത്തെ ആളാണ് വിക്രം. നടന്‍ കമല്‍ഹാസനാണ് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ മറ്റൊരാള്‍. എന്നാല്‍…

Read More