Headlines

ആശങ്കപ്പെടേണ്ടതില്ലെന്ന് സൂര്യകുമാര്‍ യാദവ്; ബാറ്റിങ് മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് താരം

ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ട്വന്റി ട്വന്റിയില്‍ ഏഴ് വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയെങ്കിലും ടീമിലെ മുന്‍നിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം പ്രകടനം തിരിച്ചടിയായിരിക്കുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും മാച്ചുകളില്‍ മോശം പ്രകടനം നടത്തി വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോഴും മൂന്നാം ടി ട്വന്റിയിലെങ്കിലും ഫോമിലേക്ക് എത്താനായിരുന്നില്ല.11 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് ഇന്നലെ താരത്തിന് എടുക്കാനായുള്ളു. കഴിഞ്ഞ മതസരത്തിലാവട്ടെ വെറും അഞ്ച് റണ്‍സിനായിരുന്നു പുറത്താകല്‍. മൂന്ന് മത്സരങ്ങളിലും മോശം ഫോമില്‍ തുടരുന്നതിനിടെയാണ് തന്റെ ബാറ്റിങ് മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന അവകാശവാദം…

Read More

തലസ്ഥാനത്ത് രാജേഷോ ശ്രീലേഖയോ? തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വി വി രാജേഷും ,ആര്‍ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ മേയര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോഴിക്കോട് ഡോ. എസ് ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സിപിഐഎം നീക്കം. തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി…

Read More

ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ

യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും വിമാന സർവീസുകളെ ബാധിക്കും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യയും അറിയിച്ചു. കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡല്‍ഹിയില്‍ ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓഫീസുകളില്‍ 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും…

Read More

ഓസ്ട്രേലിയയിലെ ഭീകരാക്രമണം; ‘ജൂത വിരുദ്ധതയ്ക്ക് ലോകത്ത് സ്ഥാനമില്ല’; അപലപിച്ച് അമേരിക്ക

സിഡ്‌നിയിൽ ജൂതരുടെ ‘ഹനുക്ക’ ആഘോഷങ്ങൾക്കിടെ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക. ജൂതവിരുദ്ധതയ്ക്ക് ലോകത്ത് ഒരിടത്തും സ്ഥാനമില്ല. ഓസ്‌ട്രേലിയൻ ജനതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. ജൂത വിരുദ്ധ ആക്രമണമാണ് നടന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ ഇന്ന് രാത്രി മുതല്‍ ഹനുക്ക ആഘോഷങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ആഘോഷങ്ങളില്‍ ഭയപ്പെടാതെ പങ്കെടുക്കാന്‍ ജൂത സമൂഹത്തോട് ട്രംപ് ആഹ്വാനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തിയിരുന്നു. ന്യൂയോർക്ക് മേയർ സോഹറാൻ മംദാനിയും ആക്രമണത്തെ…

Read More

ഒമാനില്‍ വന്‍ കവര്‍ച്ച; ജ്വല്ലറി കുത്തിതുറന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു

ഒമാനില്‍ ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് പ്രതികള്‍ ഒമാനിലേക്കെത്തിയത്. മസ്‌കത്തിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്നും മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷനുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍…

Read More

‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ…’: തിരഞ്ഞെടുപ്പിൽ വൈറലായ പാട്ടെത്തിയത് ഖത്തറിൽ നിന്ന്

തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിറ്റായ യു.ഡി.എഫിന്റെ പ്രചാരണ ഗാനം എഴുതിയത് ആരെന്നറിയാൻ പലർക്കും വലിയ ആകാംക്ഷയായിരുന്നു. പി.സി വിഷ്ണുനാഥ്‌ പാട്ടിലെ വരികൾ പാടിയതോടെ പാട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി. പാട്ട് എഴുതിയത് ആരാണെന്നോ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നോ അറിയില്ലെന്നായിരുന്നു അദേഹം പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും നാടാകെ ഉയർന്നുകേട്ട ഈ ഗാനത്തിന്റെ രചയിതാവ് ഖത്തറിലെ പ്രവാസി എഴുത്തുകാരനായ ജി.പി കുഞ്ഞബ്ദുല്ലയാണ് എന്നറിഞ്ഞതോടെ പ്രവാസ ലോകത്തും പാട്ട് തരംഗമായി. ബിസിനസ് സംരംഭവുമായി നാല് പതിറ്റാണ്ടായി ഖത്തർ…

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികൾ ഉൾപ്പെടെ ഒന്നുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഹോട്ടല്‍ പാര്‍ക്കിങ്ങിലെ ഗൂഢാലോചനയാണ് കേസില്‍ പ്രധാന തെളിവായി അന്വേഷണ സംഘം എത്തിച്ചിരുന്നത്. ​ഗൂഢാലോചന നടത്തിയതിന് പിന്നാലെ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു…

Read More

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. താഴേത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്. ഇന്ന് ചേരുന്ന നേതൃയോഗത്തിൽ ജില്ലകളിൽ നിന്നുള്ള വോട്ട് കണക്കുകൾ ചേർത്തുവെച്ചുള്ള പരിശോധനയുണ്ടാവും. സർക്കാരിന്…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എയ്ക്ക് ഇന്ന് നിർണായകം. ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കും. ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. അതേസമയം രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണമെന്നറിയിച്ച് ഒരറിയിപ്പും വിവരവും കിട്ടിയിട്ടില്ലെന്ന് രാഹുൽ…

Read More

ആദ്യം എറിഞ്ഞിട്ടു; പിന്നെ അടിച്ചുനേടി; ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ധരംശാലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തീച്ചൂടില്‍ ഉരുകിവീണ് പ്രോട്ടീസ് മഞ്ഞുമല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പ്രോട്ടീസിനെ 7 വിക്കറ്റിനാണ് തകര്‍ത്തത്. 118 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ. ഒന്നാം ഓവറില്‍ തന്നെ അര്‍ഷദീപ് സിങ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട ഹര്‍ഷിത് ഏറ്റുപിടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ പതറി. അര്‍ധ സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഒറ്റയ്ക്ക് പൊരുതിയെങ്കിലും പ്രോട്ടീസ് പോരാട്ടം 117 ല്‍ തീര്‍ന്നു. പതിവുപോലെ അഭിഷേക്…

Read More