സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 53 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. തുടർച്ചയായ ഏഴാം ദിവസമാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്നും വന്ന 33 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായവുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, പാലക്കാട് ജില്ലയിൽ മാത്രം 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്….