Headlines

മലപ്പുറത്തെ ശൈശവ വിവാഹം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഭർത്താവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ചൈൽഡ് മാര്യേജ് ആക്ട്, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ്. ആറ് മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിയായ യുവാവാണ് ഒരു വർഷം മുമ്പ് പതിനാറുകാരിയെ വിവാഹം ചെയ്തത്. നേരത്തെയും മലപ്പുറത്ത് സമാന രീതിയിലുള്ള വിവാഹങ്ങൾ സി ഡബ്ല്യു സി ഇടപെട്ട് തടഞ്ഞിരുന്നു. ഈ കേസിൽ ഗർഭിണിയായ കുട്ടിയെ ചികിത്സക്കായി എത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ. മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഐടി പാര്‍ക്കുകളില്‍ ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ തുറക്കും. ഉടനേ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ മദ്യനയത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഉണ്ടാകും. പഴങ്ങളില്‍നിന്നു വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാനും മദ്യ നയത്തില്‍ പ്രഖ്യാപനമുണ്ടാകും. 🔳കോവിഡ് വ്യാപനം നേരിടാന്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്,…

Read More

പ്രഭാത വാർത്തകൾ

  🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. 🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ…

Read More

പ്രഭാത വാർത്തകൾ

🔳 സംസ്ഥാനത്ത് ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പുറത്തിറങ്ങുന്നതു വിലക്കിയിട്ടുണ്ട്. അര്‍ധരാത്രിയോടെ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. മതിയായ കാരണവും സത്യവാങ്മൂലവും ഇല്ലാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. നാമമാത്രമായി കെഎസ്ആര്‍ടിസി ബസ് ഓടും. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. കള്ളുഷാപ്പുകള്‍ക്കു നിയന്ത്രണം ബാധകമാക്കിയിട്ടില്ല. 🔳നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്നു രാവിലെ മുതല്‍ ചോദ്യം…

Read More

35 യൂട്യൂബ് ചാനലുകൾ പൂട്ടും; കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്രം

  ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 35 യൂട്യൂബ് ചാനലുകൾ പൂട്ടാൻ കേന്ദ്രത്തിന്റെ നിർദേശം. പാകിസ്താൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾക്കും രണ്ട് വാർത്താ പോർട്ടലുകൾക്കുമെതിരെയാണ് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ സർക്കാർ ഉന്നയിക്കുന്ന കാരണം. ഖബർ വിത്ത് ഫാക്ട്‌സ്, ഖബർ തായ്‌സ്, ഇൻഫർമേഷൻ ഹബ്, ഫ്‌ളാഷ് നൗ, മേര പാകിസ്താൻ വിത്ത്, ഹഖീഖത്ത് കി ദുനിയ, അപ്‌നി ദുനിയ…

Read More

പ്രഭാത വാർത്തകൾ

  🔳ഹൈക്കോടതി വിലക്കി, സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി. അമ്പതു പേരില്‍ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങളും ഹൈക്കോടതി വിലക്കി. ഇടക്കാല ഉത്തരവിലൂടെയുള്ള വിലക്ക് ഒരാഴ്ചത്തേക്കാണ്. സിപിഎം കാസര്‍കോട്ട് ജില്ലാ സമ്മേളനം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. തൃശൂരിലെ സമ്മേളനം ഇന്നുച്ചയോടെ അവസാനിപ്പിക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇന്നു വൈകീട്ട് സമ്മേളനം അവസാനിപ്പിക്കാനിരുന്നതാണ്. കാസര്‍കോട് കളക്ടര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. 🔳സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന്…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്ത് അടുത്ത രണ്ടു ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണ്ടിവരും. അത്യാവശ്യകാര്യങ്ങള്‍ക്കേ പുറത്തിറങ്ങാവൂ. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. തീയറ്ററുകള്‍ അടച്ചുപൂട്ടില്ല. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍. ഒമ്പതാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രം. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലെ ക്ലാസ് തുടരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ അഞ്ചു ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന…

Read More

പ്രഭാത വാർത്തകൾ

  🔳കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി. ധനസഹായം കുട്ടികളുടെ പേരില്‍ നല്കണം. ബന്ധുക്കളുടെ പേരിലാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 🔳കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും. കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. വൈകുന്നേരം അഞ്ചിനു…

Read More

മൺറോ തുരുത്തിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം 75കാരൻ തൂങ്ങിമരിച്ചു

  കൊല്ലം മൺറോ തുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമാനാണ്(75) ഭാര്യ വിലാസിനിയെ(65) കൊന്ന ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രിയോടെയാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിയുന്നത് പുറത്ത് രണ്ട് ദിവസത്തെ പത്രം കിടക്കുന്ന ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും ഇവർ വന്ന് വീട് തുറന്ന് പരിശോധിക്കുകയുമായിരുന്നു. മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമൻ. വിലാസിനിയെ രക്തത്തിൽ കുളിച്ച നിലയിലും കണ്ടെത്തി. പുരുഷോത്തമൻ…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആലോചിക്കുന്നത്. നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. കോളജ് പഠനം ഓണ്‍ലൈനാക്കേണ്ടി വരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. 🔳കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍. എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരു സമയം പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും പരമാവധി അന്‍പതു…

Read More