മൺറോ തുരുത്തിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം 75കാരൻ തൂങ്ങിമരിച്ചു

 

കൊല്ലം മൺറോ തുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമാനാണ്(75) ഭാര്യ വിലാസിനിയെ(65) കൊന്ന ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രിയോടെയാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിയുന്നത്

പുറത്ത് രണ്ട് ദിവസത്തെ പത്രം കിടക്കുന്ന ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും ഇവർ വന്ന് വീട് തുറന്ന് പരിശോധിക്കുകയുമായിരുന്നു. മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമൻ. വിലാസിനിയെ രക്തത്തിൽ കുളിച്ച നിലയിലും കണ്ടെത്തി.

പുരുഷോത്തമൻ എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. സ്വത്ത് ആർക്കൊക്കെ നൽകണമെന്നും ഇതിൽ എഴുതി വെച്ചിട്ടുണ്ട്. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമൻ. ഇയാൾ മാനസിക രോഗത്തിന് ചികിത്സയും തേടിയിരുന്നു.