പി ജി ഡോക്ടർമാരുടെ സമരം: ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പി ജി ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാനായി ചർച്ച നടത്തിയെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യമന്ത്രിയുമായി സംസാരിച്ച് സമരം അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞത്. സംഘടന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന ചില മാധ്യമങ്ങളിലെ വാർത്ത അടിസ്ഥാന രഹിതമാണ്

അസോസിയേഷന്റെ ചില അംഗങ്ങൾ നിവേദനം നൽകാൻ വരുന്നു എന്നറിയിച്ചാണ് ഓഫീസിലെത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം പിൻവലിക്കുന്നു എന്നായിരുന്നു പിഡി ഡോക്ടർമാരുടെ സംഘടന പറഞ്ഞിരുന്നത്. ഇന്ന് മുതൽ ഇവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.