
മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ…