‘റെയിൽവേ ടിക്കറ്റ് നിരക്ക് വർധന അസംബന്ധം’; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
റെയിൽവേ ടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബജറ്റിന് ആഴ്ചകൾക്ക് മുമ്പ് നിരക്ക് വർധിപ്പിച്ചത് അസംബന്ധമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. അനൗദ്യോഗികമായ രീതിയിലാണ് വിവരങ്ങൾ അറിയിച്ചത്. മാധ്യമപ്രവർത്തകർക്ക് നൽകിയത് കുറിപ്പ് മാത്രമാണ്. മോദി സർക്കാർ എത്രത്തോളം തരം താഴ്ന്നുവെന്ന് വ്യക്തമെന്നും പവൻ ഖേര പറഞ്ഞു. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ വിശദീകരണം. പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ…
