
ദളപതി വിജയ്ക്ക് ഇന്ന് അന്‍പത്തിയൊന്നാം പിന്നാള്‍
ആരാധകര്‍ ആവേശവപൂര്‍വം കാത്തിരിക്കുന്ന ജൂണ്‍ ഇരുപത്തിരണ്ട്. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള രസികര്‍പടയ്ക്ക് ഇന്ന് ആഘോഷദിനം. വെട്രിയില്‍ തുടങ്ങി ജനനായകനില്‍ എത്തി നില്‍ക്കുന്ന ദളപതി വിജയ്ക്ക് അന്‍പത്തിയൊന്നാം പിന്നാള്‍. സിനിമ ജീവിതത്തിന് വിരാമമിട്ട് തമിഴ്‌നാടിന്റെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. അവസാന ചിത്രമായി പ്രതീക്ഷിക്കപ്പെടുന്ന ജനനായകന്റെ ടീസറാണ് പിറന്നാല്‍ സ്‌പെഷ്യലായി വിജയ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. അവസാന ചിത്രമായി അനൌണ്‍സ് ചെയ്യപ്പെട്ട ജനനായകന്‍ അടുത്ത ജനുവരി ഒന്‍പതിനാകും പുറത്തിറങ്ങുക. ഒരു അപ്‌ഡേറ്റ് കൊതിച്ച് കാത്തിരുന്നവര്‍ക്ക് ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ ആയാണ് ജനനായകന്റെ ടീസര്‍…