ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം തെരുവിൽ. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷമുണ്ടായി. പ്രതിപക്ഷ സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പത്തനംതിട്ടയിൽ കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ നഗരപ്രദക്ഷിണം. പ്രതിഷേധത്തിനിടെ പ്രതീകാത്മക ആരോഗ്യ മന്ത്രി കുഴഞ്ഞുവീണു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. അരമണിക്കൂറിലേറെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു….